May 3, 2024

‘കരുതല്‍’ പരിശീലനം സംഘടിപ്പിച്ചു

0
20230505 184425.jpg
കാക്കവയൽ : ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, ഇംഹാന്‍സ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 'കരുതല്‍' എന്ന പേരില്‍ പരിശീലനം സംഘടിപ്പിച്ചു. കാക്കവയലില്‍ നടന്ന പരിശീലനം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ഉദ്ഘാടനം ചെയ്തു. ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തില്‍ (ഡി.ഇ.ഐ.സി) രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് പരിശീലനം നല്‍കിയത്. ഏര്‍ളി ഇന്റര്‍വെന്‍ഷണലിസ്റ്റ് ജസ്റ്റിന്‍ പി കുര്യന്‍, സ്പീച്ച് ആന്റ് ഓഡിയോളജിസ്റ്റ് മുംതാസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ എം. സന്ധ്യ എന്നിവര്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സാവന്‍ സാറാ മാത്യു, ഐ.എ.പി പ്രതിനിധികളായ ഡോ. നിമ്മി, ഡോ. ഗീതാ എം ഗോവിന്ദരാജ്, ഡോ. എന്‍ .അനൂപ് കുമാര്‍, ഡി.ഇ.ഐ.സി മാനേജര്‍ എബി സ്‌കറിയ, സ്റ്റാഫ് നഴ്‌സ് ജാസ്മിന്‍ ജോളി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *