September 18, 2026

കൂട്ടബലാൽസംഗ കേസ് പൊലീസ് അട്ടിമറിക്കുന്നു

0
IMG_20230509_164219.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: -മുപ്പതു കാരിയായ ആദിവാസി യുവതി പീഢനത്തിനിരയായ സംഭവത്തിൽ കേസ് പൊലീസ് അട്ടിമറിക്കുകയാണെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്ത് പൊലീസ് ഒളിച്ചു കടത്തുകയായിരുന്നു. രോഗിയെ വിടുതൽ നൽകിയ ഡോക്ടർക്കെതിരെ നടപടി വേണം .യുവതി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ടെന്ന് മൊഴിയിൽ നിന്നും വ്യക്തമാണ്. ആ ശു പ ത്രിയിൽ എത്തിച്ചു വരുടെ ഫോണുകൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഇരയായ യുവതിയെ വേട്ടക്കാരന് കല്യാണം കഴിപ്പിച്ചു കൊടുത്തുകൊണ്ട് കേസ് ഒതുക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.ഇക്കാര്യത്തിൽ സി.പി.എം.നിലപാട് വ്യക്തമാക്കാൻ തയ്യാറാകണം. വാർത്ത സമ്മേളനത്തിൽ ആദിവാസി വനിത പ്രസ്ഥാനം സംസ്ഥാന പ്രസിഅമ്മിണി കെ.വയനാട് പോരാട്ടം സംസ്ഥാന കൺവീനർ പി.പി.ഷാൻ്റോ ലാൽ വെൽഫയർ പാർട്ടി മാനന്തവാടി മണ്ഡലം പ്രസി.സൈയ്ദ് കുടുവ എസ്.ഡി.പി.ഐ.നേതാക്കളായ ടി.നാസർ, ഇ.ഉസ്മാൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *