May 2, 2024

ആയുർവേദ ഫാർമസിസ്റ്റ് തസ്തികകൾ അനുവദിക്കും

0
Eichvr631473.jpg
കൽപ്പറ്റ : കേരള ഗവ. ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ 37-ാം സംസ്ഥാന സമ്മേളനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കേരളത്തിൽ ഫാർമസിസ്റ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ഡിസ്പെൻസറികളിൽ തസ്തിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അറിയിച്ചു. പ്രൊമോഷൻ സാദ്ധ്യത കുറഞ്ഞ വിഭാഗമായ ആയുർവേദ ഫാർമസിസ്റ്റ് കളുടെ തസ്തിക പുനർനാമകരണം സംബന്ധിച്ച വിഷയം സർക്കാർ ശ്രദ്ധയിൽ കൊണ്ടു വരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
 കൽപ്പറ്റ നിയമസഭാംഗം ടി.സിദ്ധിക്ക് കെ.ജി. എ.പി.എ.യുടെ ഔദ്യോഗിക ബ്ലോഗിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്. എസ് .എൽ .സി . പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുള്ള വി.ആർ. കൃഷ്ണ ഷേണായ് സ്മാരക അവാർഡുകളും , പ്ലസ് ടു പുരസ്ക്കാരങ്ങളും സമ്മേളനത്തിൽ വച്ച് മന്ത്രി വിതരണം ചെയ്തു. മന്ത്രി എ.കെ.ശശീന്ദ്രനേയും, കോട്ടയം ജില്ലാ സെക്രട്ടറി പ്രതീഷ് . എം.പി.യേയും യോഗത്തിൽ ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.വി. സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ദിപു വി .ദിവാകർ സ്വാഗതം പറഞ്ഞു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന വിജയൻ , ഡോ.പി. ജയറാം , ഡോ. ജിൻഷിദ് സദാശിവൻ, പി.വി.രാജേഷ്, ഹാഷിം എ.ആർ, സി.ഡി. സേവ്യർ , വി.പി. വിമൽ രാജ്, എൻ.പി. രഞ്ജിത്ത്, വിനോദ് .പി.എസ്, എം.എസ്. വിനോദ്, കെ.കെ. മത്തായി, എം .വി .ബാലകൃഷ്ണൻ ,സുകുമാരൻ വി , ഡാനി.ഡി.എസ് എന്നിവർ പ്രസംഗിച്ചു.കേരള ഗവ. ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ പുതിയ സംസ്ഥാന ഭാരവാഹികളായി കെ.വി. സാബു (പ്രസിഡന്റ്), ദിപു വി.ദിവാകർ (ജനറൽ സെക്രട്ടറി), ഹാഷിം .എ.ആർ. ( ട്രഷറർ), സി.ഡി. സേവ്യർ ,അരുൺ.എം. (വൈസ് പ്രസിഡന്റ് മാർ ) വി.പി. വിമൽ രാജ്, അരുൺ ബി.എസ്. ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തെരെഞ്ഞെടുത്തു.
,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *