ഉഷ സ്കൂൾ ഓഫ് അതലറ്റിക്സിൽ സെലക്ഷൻ നേടി ജെസ്‌ലിൻ മേരി ഷിജു

പുൽപ്പള്ളി :മുള്ളൻകൊല്ലി സെന്റ് : തോമസ് എയുപി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന ജെസ് ലിൻ മേരി ഷിജുവിന് കോഴിക്കോടുള്ള ഉഷ സ്കൂൾ ഓഫ് അത് ലറ്റിലക്സിൽ സെലക്ഷൻ ലഭിച്ചു. കഴിഞ്ഞ വർഷം ഉപജില്ലാ കായിക മേളയിൽ വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട കായിക പ്രതിഭയായിരുന്നു ജെസ് ലിൻ.
പുൽപ്പള്ളി, ആലത്തൂർ വണ്ടന്നൂർ ഷിജു വി ജെ ,ബെറ്റി പി ജെയിംസ് ദമ്പതികളുടെ മകളാണ് ജെസ് ലിൻ മേരി ഷിജു.മുള്ളൻകൊല്ലി സെന്റ് തോമസ് യുപി സ്കൂൾ മാനേജ്മെന്റും, പിടിഎയും ചേർന്ന് ജെസ്‌ലിനെ അനുമോദിച്ചു.
സെന്റ് തോമസ് യു പി സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി ,പി റ്റി എ പ്രസിഡണ്ട് നോബി പള്ളിത്തറ ,മദർ പിടിഎ പ്രസിഡണ്ട് സബിത പൂത്തോട്ടായിൽ ,അധ്യാപകരായ ആൻ്റണി എംഎം ,നൗഫൽ കെ.എം ,പൂർവ്വ വിദ്യാർത്ഥി ഷിജോയി മാപ്ലശ്ശേരി പ്രസംഗിച്ചു.



Leave a Reply