സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് :കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിനെ റിമാന്റ് ചെയ്തു

പുല്‍പ്പള്ളി: പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിനെ റിമാന്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി (2) ജഡ്ജി നൂറുന്നിസയാണ് റിമാന്റ് ചെയ്തത്. ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഏബ്രഹാമിനെ ഇന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡാനിയേല്‍ എന്നയാള്‍ നേരത്തെ പുല്‍പ്പള്ളി പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റും തുടർ നടപടികളും.



Leave a Reply