April 30, 2024

കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള പ്ലസ്ടു ക്ലാസുകള്‍ ഇന്ന് തുടങ്ങും

0
Img 20210607 Wa0005.jpg
കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള പ്ലസ്ടു ക്ലാസുകള്‍ ഇന്ന് തുടങ്ങും

 കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള പ്ലസ്ടു ക്ലാസുകള്‍ ഇന്ന് തുടങ്ങും,. തിങ്കള്‍ മുതല്‍ വെള്ളി വരെ രണ്ടര മണിക്കൂറാണ് ദിവസവും ക്ലാസുണ്ടാവുക. ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ളവര്‍ക്ക് ഡിജിറ്റല്‍ ക്ലാസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്ബോഴാണ് കൈറ്റ് വിക്ടേഴ്സിലൂടെ പ്ലസ്ടുവിന്റേയും തുടക്കം.

രാവിലെ 8:30 മുതല്‍ പത്ത് മണി വരെയും വൈകീട്ട് അ‍ഞ്ച് മുതല്‍ ആറ് വരേയുമാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഒരു ദിവസം പരമാവധി പഠിപ്പിക്കുക മൂന്ന് വിഷയങ്ങളാണ്. ക്ലാസുകളുടെ പുനഃസംപ്രേഷണവുമുണ്ടാകും. പ്ലസ് വണ്‍ പരീക്ഷ കഴിയാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു ക്ലാസുകളിലേക്ക് കടക്കുന്നത്. സെപ്റ്റംബര്‍ ആറ് മുതലാണ് പ്ലസ് വണ്‍ പരീക്ഷ.ഇതു മാറ്റി വയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഇപ്പോഴും ശക്തമാണ്.
ഫസ്റ്റ് ബെല്‍ 2.0 യുടെ ഭാഗമായുള്ള സ്കൂള്‍ തല ഓണ്‍ ലൈന്‍ ക്ലാസ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മൊബൈല്‍ അടക്കമുള്ള പഠനോപകരണങ്ങള്‍ കിട്ടയിശേഷം മാത്രം തുടങ്ങൂ എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സഹായത്തോടെ പഠന സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സിന്റെ മൊബൈല്‍ ആപ്പില്‍ തന്നെ ഇനി ഫസ്റ്റ്ബെല്‍ ക്ലാസുകളും കാണാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *