April 30, 2024

മുട്ടില്‍ മരം കൊള്ള: മരംമുറി നടന്ന പ്രദേശങ്ങള്‍ ചെന്നിത്തല സന്ദര്‍ശിച്ചു

0
Img 20210621 Wa0052.jpg
മുട്ടില്‍ മരം കൊള്ള: മരംമുറി നടന്ന പ്രദേശങ്ങള്‍ ചെന്നിത്തല സന്ദര്‍ശിച്ചു
കല്‍പ്പറ്റ: കോടികളുടെ മരം കൊള്ള നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല സന്ദര്‍ശിച്ചു. രാവിലെ പതിനൊന്നരയോടെ മുട്ടില്‍ സൗത്ത് വില്ലേജിലെ വാഴവറ്റ കുപ്പാടിയിലായിരുന്നു ആദ്യം സന്ദര്‍ശനം നടത്തിയത്. നിരവധി വര്‍ഷം പഴക്കമുള്ള ഈട്ടിമരം മുറിച്ചിട്ട കുപ്പാടിയില്‍ നിന്നും, വാഴവറ്റ പട്ടാമ്പിക്കുന്ന് ജംങ്ഷനിലും അദ്ദേഹം സന്ദര്‍ശനം നടത്തി. റോഡിന് സമീപത്തായാണ് ഇവിടെ മരം മുറിച്ചത്. ലക്ഷങ്ങള്‍ വിലവരുന്ന മരത്തിന് ഇവിടെ നല്‍കിയത് തുച്ഛമായ തുക മാത്രമാണ്. കരിങ്കണ്ണിക്കുന്ന് കോളനിയിലെ ആവിലാട്ട് കോളനിയിലായിരുന്നു അവസാനമായി രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയത്. മൂന്ന് മരങ്ങളായിരുന്നു ഇവിടെ മുറിച്ചിട്ടത്. ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങള്‍ മുറിച്ചിട്ടും ഇവിടുത്തുകാര്‍ക്ക് കേവലം 5000 രൂപ മാത്രമാണ് നല്‍കിയത്. കോളനിനിവാസികള്‍ വിവരങ്ങളെല്ലാം രമേശ് ചെന്നിത്തലയെ ധരിപ്പിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, കെ പി സി സി എക്‌സിക്യുട്ടീവ് അംഗവും യു ഡി എഫ് ജില്ലാകണ്‍വീനറുമായ എന്‍ ഡി അപ്പച്ചന്‍, കെ പി സി സി സെക്രട്ടറിമാരായ കെ കെ അബ്രഹാം, അഡ്വ. ടി ജെ ഐസക്, യൂത്ത്‌കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ സംഷാദ് മരക്കാര്‍, കെ പി സി സി എക്‌സിക്യുട്ടീവ് അംഗം പി പി ആലി, കെ വി പോക്കര്‍ഹാജി, വി എ മജീദ്, ബിനുതോമസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *