April 30, 2024

ക്രോസ് ബാറിനു കീഴിൽ ചിറകുവിരിച്ച് യാൻ സോമ്മർ; യൂറോയിൽ പുതിയ റെക്കോർഡ്

0
Img 20210703 Wa0042.jpg
ക്രോസ് ബാറിനു കീഴിൽ ചിറകുവിരിച്ച് യാൻ സോമ്മർ; യൂറോയിൽ പുതിയ റെക്കോർഡ്
റഷ്യ : സ്പെയിനെതിരായ യൂറോ കപ്പ് ക്വാർട്ടർ മത്സരത്തിൽ റെക്കോർഡിറ്റ് സ്വിറ്റ്സർലൻഡ് ഗോൽ കീപ്പർ യാൻ സോമ്മർ. ഈ യൂറോ കപ്പിൽ ഏറ്റവുമധികം ഷോട്ടുകൾ തടഞ്ഞ താരമെന്ന റെക്കോർഡാണ് 32കാരനായ സോമ്മർ സ്വന്തമാക്കിയത്. മുഴുവൻ സമയവും അധികസമയവും കടന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 10 സേവുകളാണ് താരം നടത്തിയത്
ഫ്രാൻസിനെതിരായ പ്രീക്വാർട്ടറിൽ എംബാപ്പെയുടെ പെനൽറ്റി കിക്ക് തടഞ്ഞിട്ട് സ്വിറ്റ്സർലൻഡിനെ ക്വാർട്ടറിലെത്തിച്ച സോമ്മർ ക്വാർട്ടറിൽ സ്പെയിനെതിരെയും ഈ മികവ് തുടർന്നു. ക്ലോസ് റേഞ്ച് ഷോട്ടുകൾ അടക്കം തടുത്തിട്ട സോമ്മർ അധികസമയത്ത് അഞ്ച് വട്ടം സ്പെയിൻ ആക്രമണങ്ങളുടെ മുനയൊടിച്ചു. മത്സരത്തിൽ സ്പാനിഷ് ഗോളി ഉനയ് സിമോനാണ് കളിയിലെ താരമായത്. എന്നാൽ, താൻ ഈ പുരസ്കാരം സോമ്മറിന് നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഫ്രാൻസിനെതിരായ പ്രീക്വാർട്ടറിലെ വിജയശില്പി സാക്കയില്ലാതെയാണ് ഇറങ്ങിയതെങ്കിലും സ്വിറ്റ്സർലൻഡിൻ്റെ പോരാട്ടവീര്യത്തിനു കുറവില്ലായിരുന്നു. 77ആം മിനിട്ടിൽ 10 പേരായി ചുരുങ്ങിയ അവർ കളി ഷൂട്ടൗട്ട് വരെ എത്തിച്ചു. 8ആം മിനിട്ടിൽ തന്നെ സ്പെയിൻ ഗോളടിച്ചു. ബോക്സിനു പുറത്തുനിന്ന് ജോർഡി ആൽബ എടുത്ത ഒരു ഷോട്ട് മധ്യനിര താരം ഡെനിസ് സക്കരിയയുടെ കാലിൽ തട്ടി ഗോൾവല കളക്കുകയായിരുന്നു. ആ ഒരു പന്താണ് ഇന്നലെ സ്വിസ് ഗോളി യാൻ സോമ്മറെ കീഴടക്കിയത്. പിന്നീടുള്ള 112 മിനിട്ടുകൾ സോമ്മർ സ്പെയിനു മുന്നിൽ ചിറകുവിരിച്ച് നിന്നു. 10 സേവുകളാണ് ഇന്നലെ താരം നടത്തിയത്. പോയിൻ്റ് ബ്ലാങ്ക് സേവുകളും ഫുൾ ലെംഗ്ത് ഡൈവുകളുമൊക്കെയായി സോമ്മർ സ്വിറ്റ്സർലൻഡിനെയാകെ പൊതിഞ്ഞുപിടിച്ചപ്പോൾ അത് ഈ യൂറോകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പിംഗ് പ്രകടനമായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *