April 26, 2024

സംസ്ഥാന അതിർത്തികളിൽ ഇനി പോലീസ് ചെക്ക് പോസ്റ്റുകൾ : ട്രയൽ റൺ തുടങ്ങി

0
Img 20221027 131002.jpg
കൽപ്പറ്റ:  പോലീസിൻ്റെ ജാഗ്രത കൂടുതൽ കർശനമാക്കി സംസ്ഥാന അതിർത്തികളിൽ പോലീസ് ചെക്ക്  eപാസ്റ്റുകൾ വരും .  ഇതിനുള്ള പദ്ധതി രേഖ  ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു. ലഹരിക്കടത്ത് തടയുകയും കള്ളപ്പണം കടത്ത് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ തടയുകയുമാണ് ലക്ഷ്യം.
കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക അതിർത്തികളിൽ കേരള പോലീസ് ചെക്ക് പോസ്റ്റുകൾക്ക് സമാനമായ രീതിയിൽ പരിശോധന  തുടങ്ങി.ബവാലി, തോൽപ്പെട്ടി, മുത്തങ്ങ, താളുർ, കോട്ടുർ പട്ടയവയൽ, കോളിമുല, ചോലടി, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്.തിരുനെല്ലി തോൽപ്പെട്ടിയിൽ ബിൽഡിങ് സൗകര്യം ലഭിക്കത്തതിനാൽ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തും ബവാലിയിൽ പഞ്ചായത്ത് താൽക്കാലികമായി നൽകിയ ബിൽഡിങ്ങിലുമാണ് പ്രവർത്തിക്കുന്നത്. തോൽപ്പെട്ടിയിൽ സൗകര്യം ലഭിക്കുന്ന മുറയ്ക്ക് ചെക്ക് തോൽപ്ടിയിലേക്ക് മാറ്റും. പോസ്റ്റുകളിൽ കർശന പരിശോധനയാണ് പോലിസ് നടത്തുന്നത്.സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ലഹരി ഉൽപന്നങ്ങളുടെ കടത്ത് വർദ്ധിച്ചതോടെയാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്.പല സ്ഥലങ്ങളിലും താൽക്കാലിക സംവിധാനങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുന്നത്. ജില്ലയിലെ വിവിധസ്റ്റേഷനുകളിൽ നിന്നുള്ള പോലിസുകാർക്കണ് ഡ്യൂട്ടി. രാത്രിയാത്ര നിരോധനം നിലവിലുള്ള ബാവലിയിൽ രാവിലെ ആറ്  മുതൽ വൈകുന്നേരം ആറ്  വരെയും മുത്തങ്ങയിൽ രാവിലെ അറ് മുതൽ രാത്രി 9 വരെയുമാണ് പ്രവർത്തിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ 24 മണിക്കൂറുമാണ് പ്രവർത്തിക്കുന്നത്. അതിർത്തികളിൽ വനം എക്സൈസ് ചെക്ക് പോസ്റ്റുകൾക്ക്  പുറമേയാണ് ചെക്ക് പോസ്റ്റുകൾക്ക് സമാനമായ രീതിയിൽ ആരംഭിച്ചത്.
ചെക്ക് പോസ്റ്റുകൾ അതിർത്തി കടന്നു വരുന്ന കള്ള കടത്ത് തീവ്രമായ
സവിശേഷ സാഹചര്യത്തിലാണ് ഈ നടപടിയിലേക്ക് സർക്കാർ ചുവട് വെക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *