April 27, 2024

വയനാട് ജില്ലാതല അവലോകന സമിതി യോഗം

0
Img 20230112 183952.jpg
കല്‍പ്പറ്റ : ബാങ്കുകളുടെ വയനാട്  ജില്ലാതല അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ .എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ ബാങ്കുകളുടെ 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. സാമൂഹ്യസുരക്ഷാപദ്ധതികളെ കുറിച്ച് ജില്ലയിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇത്തരം പദ്ധതികളില്‍ അവരെ അംഗമാക്കുന്നതിനും വേണ്ടി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന സുരക്ഷ – 2023 എന്ന പദ്ധതിയുടെ ഉദ്ഘാടനം ഗുണഭോക്താവിന് പോളിസി നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തില്‍,നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഈ പദ്ധതിയുടെ ഉദ്ദേശ്യം ജില്ലയിലെ യോഗ്യരായ മുഴുവന്‍ ആളുകളെയും സാമൂഹ്യസുരക്ഷാപദ്ധതികളില്‍ ചേര്‍ക്കുക എന്നതാണ്.തുടര്‍ന്ന് വയനാട് ജില്ലയുടെ 2023-24 സാമ്പത്തിക വര്‍ഷത്തിലേക്ക് നബാര്‍ഡ് തയ്യാറാക്കിയ വായ്പ സാധ്യത പഠന റിപ്പോര്‍ട്ട് പ്രകാശനം കളക്ടര്‍ നിര്‍വഹിച്ചു. 7610 കോടി രൂപയുടെ വായ്പാ സാധ്യതയാണ് നബാര്‍ഡ് മുന്നോട്ടുവയ്ക്കുന്നത്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 4161 കോടി രൂപ ജില്ലയില്‍ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി വിലയിരുത്തി. ഇത് വാര്‍ഷിക പ്ലാനിന്റെ  76 ശതമാനമാണ്. ഇതില്‍ 2928 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 662 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 473 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയില്‍ 4063 കോടി രൂപ മുന്‍ഗണന മേഖലയ്ക്കാണ് വിതരണം ചെയ്തിട്ടുള്ളത് എന്ന് ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സത്യപാല്‍ വി. സി.അറിയിച്ചു. രണ്ടാം പാദത്തില്‍ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 9092 കോടിയായി വര്‍ധിച്ചു. നിക്ഷേപം 6940 കോടിയാണ്.സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്കുകള്‍ക്ക് അവാര്‍ഡ് നല്‍കി.വയനാട് ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസര്‍വ് ബാങ്ക് മാനേജറുമായ ഇ. കെ. രഞ്ജിത്ത്, നബാര്‍ഡ് ജില്ലാ ഡെവലപ്പ്‌മെന്റ് മാനേജര്‍ ജിഷ. വി. എന്നിവര്‍ വായ്പ അവലോകനത്തിന് നേതൃത്വം നല്‍കി.വയനാട് ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിബിന്‍ മോഹന്‍ കണ്‍വീനറായി സംഘടിപ്പിച്ച അവലോകന യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ ബാങ്കുകളും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *