May 10, 2024

പാഴ്‌വസ്തു വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കണം

0
കല്‍പ്പറ്റ: പാഴ്‌വസ്തു വ്യാപാരികളോടുള്ള അവഗണന സര്‍ക്കാറുകള്‍ അവസാനിപ്പിക്കണമെന്നും, പാഴ്്‌വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം നികുതി ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ യോഗം ആരോപിച്ചു. കനത്ത നികുതിഭാരം താങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് കച്ചവടക്കാര്‍. ഈ അവസ്ഥ തുടര്‍ന്നാല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടക്കം ബഹിഷ്‌കരണ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.  കെ ഉസ്മാന്‍ മാനന്തവാടി ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ മീനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. എം.സി  ബാവ, ലത്തീഫ് പനമരം പ്രസംഗിച്ചു. റസാഖ് കല്‍പ്പറ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി അബ്ദുറഹിമാന്‍കുട്ടി ആണ്ടൂര്‍ (പ്രസിഡന്റ്), മൊയ്തു മാനന്തവാടി, നൗഷാദ് ബത്തേരി (വൈസ്പ്രസിഡന്റ്), ആറ്റക്കോയ തങ്ങള്‍ മുട്ടില്‍ (ജന.സെക്രട്ടറി),  ഹാരിസ് കെ.വി ലത്തീഫ് പനമരം, ഹനീഫ കല്‍പ്പറ്റ (ജോ.സെക്രട്ടറി), (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *