May 13, 2024

കൽപ്പറ്റ മലബാർ ഗോൾഡിൽ ആഭരണ കലകളുടെ പ്രദർശനം

0
Img 20171026 121445

കൽപ്പറ്റ: കൽപ്പറ്റ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഒക്ടോബർ 27 മുതൽ 30 വരെ ആഭരണ
കലയുടെ പ്രദർശന ഉത്സവം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.    ഐ ജി ഐ സർട്ടിഫിക്കേഷനോടുകൂടെയുള്ള വിവിധ
ഡയമണ്ട്സ് ആഭരണങ്ങൾ മുതൽ സാമ്രാജ്യകാലഘട്ടത്തെ അനുസ്മരിക്കുന്ന "ഇറ" അൺകട്ട്
ഡയമണ്ട്സ്, മരതകവും, മാണിക്യവും ഇഴചേർന്ന് പ്രഷ്യ ആഭരണങ്ങൾ, ഭാരതത്തിന്റെ
പരമ്പരാഗത പ്രൗഢി വിളിച്ചോതുന്ന പരമ്പരാഗത ആഭരണങ്ങൾ, എത്തിനിക്സ് ആൻറിക്
കളക്ഷനുകൾ, കുരുന്നുകൾക്കായുള്ള സ്റ്റാർലെറ്റ് കിഡ്സ് വെയർ, പുതു തലമുറയുടെ
ആവേശമായി കൊണ്ടിരിക്കുന്ന "ഹായ് " കളക്ഷൻസ്, സിൽവർ,ലോകോത്തര നിലവാരമുള്ള
ബ്രാന്റഡ് വാച്ചുകൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. ജില്ലാകലക്ടർ എസ്.
സുഹാസ്. ഐ.എ.എസ് ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ഉമൈബാ
മൊയ്തീൻ കുട്ടി, വ്യാപാരി വ്യാപാരി വ്യവസായ രംഗത്തെ പ്രമുഖർ , സാമൂഹ്യ
,രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കുo.ചടങ്ങിൽ വെച്ച് ജീവകാരുണ്യ
പാരിസ്ഥിതിക സുരക്ഷണ രംഗത്ത് ജില്ലയിൽ മികച്ച് നിൽക്കുന്ന തുർക്കി ജീവൻ
രക്ഷാസമിതി ,വയനാട് സി.എച്ച് സെന്റർ, ജെ.സി.ഐ കൽപ്പറ്റ, പടിഞ്ഞാറത്തറ സ്വദേശി
ജിഷ്ണു തുടങ്ങിയവരെ ആദരിക്കും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മലബാർ ഗോൾഡ്
ഷോറൂമുകളിൽ  ഗോൾഡ് കോയിൻ കൂപ്പണുകളുടെ വീക്കിലി നറുക്കെടുപ്പും നടക്കും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *