May 13, 2024

പി. എസ്. സി സൗജന്യ പരിശീലനവും മാർഗ നിർദ്ദേശ ക്ലാസും ഞായറാഴ്ച പനമരത്ത്

0
Img 20171015 124055
 പനമരം : പി. എസ്. സി ജനുവരിയിൽ നടത്താനിരിക്കുന്ന എൽ. ജി. എസ്. കോർപ്പറേഷൻ അസിസ്റ്റന്റ് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി 50 ദിവസത്തെ നോൺ സ്റ്റോപ്പ്‌ പരീക്ഷാ പരിശീലനം  നടത്തുന്നു.പനമരം ഗൈഡൻസ് പി. എസ്. സി അക്കാഡമിയിലാണ് പരിശീലനം. .  പരിശീലന പരിപാടിയുടെ പ്രാരംഭ ഘട്ട മായി  29-ന്  ഞായറാഴ്ച രാവിലെ 10 മുതൽ 1മണിവരെ പനമരം ഗൈഡൻസ് അക്കാദമി ഹാളിൽ സൗജന്യ സെമിനാറും മാർഗ നിർദ്ദേശ ക്ലാസ്സുകളും സംഘടിപ്പിക്കും. 
പി. എസ്. സി പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും കൂടുതൽ മാർക്ക് നേടുന്നതിനും ജോലി ഉറപ്പാക്കുന്നതിനുമായി എങ്ങനെ പരീക്ഷയെ അഭിമുകഖീകരിക്കണമെന്നും എളുപ്പത്തിലും വേഗത്തിലും കൃത്യതയോടും എങ്ങനെ പഠിക്കാം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മാർഗ നിർദ്ദേശ ക്ലാസുകൾ ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ :പി ലക്ഷ്മണൻ   നയിക്കും. കണക്കിലെ എളുപ്പവഴികളും   9മാജിക്സ് സിസ്റ്റവും   ഇന്റർനാഷണൽ ട്രൈനർ  ബിജു തങ്കപ്പൻ പരിചയപ്പെടുത്തും, വികാസ് പീഡിയ സ്റ്റേറ്റ് കോർഡിനേറ്റർ സി. വി ഷിബു ഇന്റർനെറ്റ്‌ വിവര സാങ്കേതിക വിദ്യ പി. എസ്. സി പരീക്ഷയിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് ആശയവിനിമയംനടത്തും.   
 പി. എസ്. സി പരിശീലനത്തിന് അവസരം ലഭിക്കാതെ പോയ ഉദ്യോഗാർത്ഥികൾക്ക്‌ പുതിയ അവസരങ്ങൾ സൃഷ്ട്ടിച്ചു വെറും 50 ദിവസത്തെ തുടർച്ചയായ പരിശീലനം കൊണ്ട് 70% മാർക്ക് കരസ്ഥമാക്കാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ  ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. സൗജന്യ പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ  9995494144,9633240116 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും  പനമരത്തു വാർത്താ സമ്മേളനത്തിൽ അക്കാദമി ഡയരക്ടർ റസാക്ക്. സി. പച്ചിലക്കാട് അറിയിച്ചു.  കോർഡിനേറ്റർ മുനീർ അയ്യാട്ട് അതുൽ കൃഷ്ണ നന്തുലാൽ എം. വി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *