June 16, 2025

വനം വന്യജീവി സംരക്ഷണത്തിൽ ബഹുജന പങ്കാളിത്തം അനിവാര്യമെന്ന് മന്ത്രി രാജു

0
01-1

By ന്യൂസ് വയനാട് ബ്യൂറോ

വനം വന്യജീവി സംരക്ഷണത്തിൽ
ബഹുജന പങ്കാളിത്തം അനിവാര്യം:
                                  മന്ത്രി കെ.രാജു
ബത്തേരി:
വനം വന്യജീവി സംരക്ഷണനത്തിന് ബഹുജനപങ്കാളിത്തം അനിവാര്യമാണെന്ന് 
വനം-വന്യജീവി വകുപ്പ്  മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു.   പ്രകൃതിയെക്കുറിച്ചും വയനാട് വന്യജീവി സങ്കേതത്തെക്കുറിച്ചും അറിവ് പകരുന്നതിന് മുത്തങ്ങ എക്കോ സെന്ററില്‍ സജ്ജമാക്കിയ നേച്ചര്‍ ഇന്റര്‍ പ്രറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാനാതിര്‍ത്തിയിലുള്ള പഞ്ചായത്തുകള്‍ തോറും ജാഗ്രാതാ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. വന്യ ജീവികളുടെ അതിക്രമവും നാട്ടിലിറങ്ങുന്നതുമായ പ്രശ്‌നങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും ഡെപ്യൂട്ടി റെയിഞ്ചര്‍ കണ്‍വീനറുമായ സമിതിയില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താം.  ജാഗ്രതാ സമിതികള്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. പരമാവധി മൂന്ന് മാസത്തിലൊരിക്കലെങ്കിലും സമിതികള്‍ വിളിച്ചു ചേര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. 
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.വനം വകുപ്പിന്റെ സ്‌കോളര്‍ഷിപ്പോടെ പഠിക്കുന്ന എം.ബി.ബി.എസ് വിദ്യാര്‍ഥി ജിജിതയെ ചടങ്ങില്‍ ആദരിച്ചു. പാലക്കാട് കാട്ടാനയിറങ്ങിയപ്പോള്‍ ദ്രുതകര്‍മ്മത്തിനിറങ്ങിയ വയനാട് വന്യജീവി സങ്കേതത്തിലെ ജീവനക്കാരെയും ചടങ്ങില്‍ അനുമോദിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.എ.കെ.ഭരദ്വാജ്,  നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭന്‍കുമാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, ജില്ലാപഞ്ചായത്തംഗം ബിന്ദുമനോജ്, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍, കെ.എന്‍.സിന്ധു, പുഷ്പ ഭാസ്‌കരന്‍, ജയ , അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത് കെ.രാമന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *