April 27, 2024

തൊഴിലുറപ്പ് പദ്ധതി 100 ദിവസം പൂര്‍ത്തീകരിച്ചു തുടങ്ങി

0
ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഈ
സാമ്പത്തിക വര്‍ഷം ആദ്യമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട
ഒരു കുടുംബം 100 ദിവസത്തെ തൊഴില്‍ പൂര്‍ത്തീകരിച്ചു. നൂറ് ദിവസത്തെ തൊഴില്‍
പൂര്‍ത്തീകരിക്കുന്ന കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രൈബല്‍ പ്ലസ്
പദ്ധതിയുടെ ഭാഗമായി 100 ദിവസത്തെ തൊഴില്‍കൂടി നല്‍കും.ജില്ലയില്‍ ഈ
സാമ്പത്തിക വര്‍ഷം 5387 എസ്.ടി. കുടുംബങ്ങള്‍ക്ക് ഇതുവരെ 54149 തൊഴില്‍ ദിനങ്ങള്‍
നല്‍കി. സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍ നല്‍കിയത് ജില്ലയിലാണ്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള
ഗുണഭോക്താക്കള്‍ എം.ജി.എന്‍.ആര്‍.ഇ.ജി. തൊഴില്‍ കാര്‍ഡില്ലെങ്കില്‍ ഉടന്‍ അതത് ഗ്രാമ
പഞ്ചായത്തില്‍ തൊഴില്‍കാര്‍ഡ് എടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *