April 27, 2024

ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0
01 1 2
കല്‍പ്പറ്റ:പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം തികയുമ്പോള്‍ കെ.എസ്.ആര്‍.ടി.സി എ പൊതുമേഖല സ്ഥാപന തൊഴിലാളികളുടെ കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയും തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുകയുമാണ്.ഈ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ടാണ് കല്‍പ്പറ്റ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് മുന്നില്‍ ടി.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കുക,ശമ്പള പരിഷ്‌ക്കരണം അനുവദിക്കുക,ഡി.എ.കുടിശ്ശിക അനുവദിക്കുക,എം.പാനല്‍ ജീവനക്കാര്‍ക്ക് 650-രൂപ വേതനം നല്‍കുക,പ്രകടന പത്രികയിലെ ഉറപ്പ് നടപ്പിലാക്കുക,തൊഴിലാളികളെ ജനമദ്ധ്യത്തില്‍ അവഹേളിക്കുന്നത് അവസാനിപ്പിക്കുക,പിരിച്ച് വിട്ടവരെ തിരിച്ചെടുക്കുക എന്ന ആവശ്യങ്ങള്‍ കൂട്ടായ്മയില്‍ ഉന്നയിച്ചു.പ്രതിഷേധ കൂട്ടായ്മ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.എഡ്‌വിന്‍ അലക്‌സ്,കെ.കെ.രാജേന്ദ്രന്‍,കെ.കെ.മുഹമ്മദലി,സലീം കര്‍ത്തനത്തൊടി,സെബാസ്റ്റിയന്‍ തോമസ്,ഷൈജുജോര്‍ജ്ജ്,എം.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *