May 2, 2024

വയനാട് ജില്ലയില്‍ മൂന്ന് നേത്ര ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിച്ചു

0
Img 20180630 Wa0022
കല്‍പ്പറ്റ: ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്‍ ജില്ലയില്‍ മൂന്ന് നേത്ര ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജില്ലയില്‍ ആരംഭിക്കുന്ന മൂന്ന് നേത്ര ശേഖരണ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ജൂലൈ മൂന്നിന് കല്‍പ്പറ്റ ഫാത്തിമമാതാ ആസ്പത്രിയില്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ ഫാ ത്തിമ മാതാ ആശുപത്രി, ചേലോട് ഗുഡ് ഷെപ്പേഡ് ആശുപത്രി, അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ആശുപത്രി എന്നിവിടങ്ങളിലാണ് വയനാട്ടില്‍ നേത്രശേഖരണ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോകകാഴ്ചാദിനത്തില്‍ ജില്ലയില്‍ 52 കേന്ദ്രങ്ങളില്‍ അന്ധനടത്തം നടത്തിയാണ് പ്രൊജക്ട് വിഷന്‍ ജില്ലയില്‍ തുടക്കമിട്ടത്. പ്രൊജക്ട് വിഷന്‍ കണ്ണ് ദാനം ചെയ്യാനാഗ്രഹിക്കുന്ന മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 6235002244 എന്ന നമ്പറില്‍ വിളിക്കാം. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആസ്പത്രിയിലെ നേത്രബാങ്കിലേക്ക് ശേഖരണകേന്ദ്രങ്ങളില്‍ നിന്നും കോര്‍ണിയ എത്തിച്ചുനല്‍കും. ഈ നേത്രബാങ്കില്‍ നിന്നും പരിശീലനം ലഭിച്ച വിദഗ്ധരാണ് ജില്ലയില്‍ കോര്‍ണിയ ശേഖരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊജക്ട് വിഷന്‍ ദേശീയാധ്യഷന്‍ ഫാ. ജോര്‍ജ്ജ് കണ്ണന്താനം, ദേശീയ കോര്‍ഡിനേറ്റര്‍ സിബു, ജില്ലാകമ്മിറ്റി ചെ യര്‍മാന്‍ ജോണി പാറ്റാനി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ജോമോന്‍, ഷനൂപ് മനാഞ്ചേരി, കോര്‍ണിയ വിച്ഛേദന്‍ ജോസി എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *