April 27, 2024

ബാണാസുര ഡാം കാണാൻ പോകാം.. പക്ഷേ മീൻ പിടിക്കരുത്: പൊലീസ് നിരീക്ഷണം ശക്തമാക്കി.

0
Img 20180716 Wa0228
കൽപ്പറ്റ: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. ഞായർ ,തിങ്കൾ ദിവസങ്ങളിലായി  ഒരു മീറ്ററും പത്ത് സെന്റീമീറ്ററുമാണ് ഷട്ടറുകൾ ഉയർത്തിയത്. ഓരോ നാല് മണിക്കൂറിലും ജലനിരപ്പ് പരിരോധിച്ച് കൂടുതൽ ഉയർത്തുകയാണ് ചെയ്യുന്നത്. മഴ തുടരുന്നതിനാൽ വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. മൂന്ന് ഷട്ടറുകളിലൂടെ വെള്ളം തുറന്ന് വിടുന്നത് മതിയാകാതെ വന്നാൽ അടിയന്തര ഘട്ടത്തിൽ നാലാമത്തെ ഷട്ടറും തുറക്കേണ്ടി വരുമെന്ന് കെ.എസ്. ഇ .ബി. അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ പറഞ്ഞു. 

     ഇതിനിടെ ഷട്ടർ തുറന്നതോടെ വെള്ളച്ചാട്ടം കാണാൻ ആയിരങ്ങളാണ് ഓരോ മണിക്കൂറിലും എത്തുന്നത്. ആദ്യദിവസം മീൻപിടുത്തക്കാരെയും കാഴ്ചക്കാരെയും നിയന്ത്രിക്കാൻ പാടുപ്പെട്ട പോലീസ് ചെറിയ തോതിൽ ലാത്തി വീശുകയും ചെയ്തു. പിന്നീട് മീൻ പിടിക്കുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചു. നിരോധനം ലംഘിച്ച് മീൻ  പിടിച്ചവർക്കെതിരെ പടിഞ്ഞാറത്തറ പോലീസ് കേസ്സെടുത്തു. ഇപ്പോൾ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹൈഡൽ ടൂറിസം പദ്ധതി പ്രദേശത്ത് സഞ്ചാരികൾക്ക് നിയന്ത്രണമില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *