May 2, 2024

മഴക്കാലമായാൽ ദുരിതം പേറി മാനന്തവാടി ചോയിമൂല പ്രദേശവാസികൾ

0
മഴക്കാലമായാൽ ദുരിതം പേറി മാനന്തവാടി ചോയിമൂല പ്രദേശവാസികൾ. ചളികുളമായ റോഡിലൂടെയുള്ള യാത്രയാണ് പ്രദേശത്തുകാരെ ദുരിതത്തിലാക്കുന്ന് നഗരഹൃദയത്തിന്റെ വിളിപ്പാടകലെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് റോഡെങ്കിലും ഗതാഗത യോഗ്യമാക്കാൻ വർഷങ്ങളായിട്ടും അധികൃതർ ശ്രമിക്കുന്നില്ലന്നും നാട്ടുകാർ ആരോപിച്ചു.വെറും നാനൂറ് മീറ്റർ റോഡ് സോളിംഗ് നടത്തിയാൽ ചെളി താണ്ടി വീടുകളിലേത്തേണ്ട ഗതികേട് മാറും എന്നിരിക്കെ അധികൃതർ കാട്ടുന്ന അനാസ്ഥ പ്രദേശവാസികളുടെ യാത്ര ദുരിതമയമാക്കുകയാണ്

മാനന്തവാടി ടൗണിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാറിയാണ് അമ്പത്തിരണ്ടാം മൈൽ ചോയിമൂല -വയൽകര റോഡുള്ളത് പണ്ട് കാലത്ത് റവന്യു രേഖകകളിൽ ചെന്നലായി എസ്റ്റേറ്റ് റോഡ് എന്നായിരുന്നു പറയപെടുന്നത് ആകെ 700 മീറ്റർ ദൂരമുള്ള റോഡിന്റെ ഇരുഭാഗങ്ങളിലുമായി 300 മീറ്റർ സോളിംഗ് ചെയ്തിട്ടുണ്ട് ബാക്കിയുള്ള 300 മീറ്റർ ദൂരമാണ് നമ്മൾ ദൃശ്യങ്ങളിൽ കാണുന്നതുപോലെ ചെളികളമായി മാറിയിരിക്കുന്നത്. ക്യാൻസർ രോഗികൾ ഉൾപ്പെടെ ഡയാലിസിസി നടക്കം കൊണ്ടു പോകേണ്ട റോഡു കൂടിയയാണ് ഈ റോഡ് കൂടാതെ അംഗൺവാടിയിലേക്കും സ്കൂളുകളിലേക്കും കുട്ടികൾ നടന്നു പോകുന്നതും ഈ ചെളി താണ്ടിയാണ് ടാറിംഗ് ചെയ്ത് കൊടുത്തില്ലങ്കിലും സോളിംഗ് നടത്തി നടന്നു പോകാനുള്ള ഒരു വഴിയെങ്കിലും അധികൃതർ മുൻകൈ എടുത്ത് നടത്തണമെന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം 
മഴകാലമായാൽ എല്ലാ വർഷവും ചോയിമൂലകാരുടെ ഗതി ഇങ്ങനെ തന്നെ നഗരസഭ അധികൃതർ മുൻകൈ എടുത്ത് അടുത്ത മഴ കാലത്തിന് മുമ്പെങ്കിലും നടന്നു പോകാനുള്ളൊരു വഴിയെങ്കിലും ശരിയാക്കി കൊടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *