July 14, 2026

വയനാട്ടിലെ പ്രളയക്കെടുതി: രക്ഷാപ്രവർത്തനം തുടരുന്നു: പതിനായിരത്തിലേറെ പേരെ ക്യാമ്പിലേക്ക് മാറ്റി.

0
IMG-20180810-WA0083
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിലെ പ്രളയക്കെടുതിക്ക് ശമനമില്ല. നാല് പേർ മരിക്കുകയും 18 വീടുകൾ പൂർണ്ണമായി തകരുകയും ചെയ്ത ദുരിതത്തിൽ 530 വീടുകൾ ഭാഗികമായി തകർന്നു. 127 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തിലധികം പേരെ (10400) മാറ്റി താമസിപ്പിച്ചു. ഈ മഴക്കാലത്ത് ഇത് വരെ 2669.27 മില്ലിമീറ്റർ മഴ ലഭിച്ചു. കാരാപ്പുഴയിൽ സമുദ്ര നിരപ്പിൽ നിന്ന്   758.2 മീറ്റർ ഉയരത്തിലും ബാണാസുര സാഗർ ഡാമിൽ 775.6 മീറ്റർ ഉയരത്തിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തിയതാണ് ദുരിതം വർദ്ധിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *