May 6, 2024

കച്ചി പുല്ലിന് വില ഈടാക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം; ജേക്കബ് സെബാസ്റ്റ്യൻ

0

മാനന്തവാടി പാൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വം എന്ന ഫ്ലക്സ് വെച്ച് കൊണ്ട് തമിഴ്നാട്ടിൽ നിന്നും ലോറിയിൽ ലോഡ് കണക്കിന് വന്ന കച്ചി പുല്ലിന് വില ഈടാക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം; മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ക്ഷീര കർഷകർക്ക് തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കയറ്റിവന്ന ഒരു കെട്ട് പുല്ല് 300 രൂപക്കാണ് വിറ്റത്.പല സ്ഥലങ്ങളിലും പുല്ലിനു വില വാങ്ങുന്നതു സംബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ പോലീസിനെ ഉപയോഗിച്ചാണ് ലോറി കൊണ്ടുപോയത്. സാജന്യമായി നൽകേണ്ട പുല്ലിന് വില വാങ്ങിച്ചതിന്റെ പേരിൽ ക്ഷീരകർഷകർ പരാതിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ അകത്തുള്ള ജില്ലകളിൽ നിന്നും അതുപോലെ കണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ എന്ന ബോർഡ് വെച്ച് ധാരാളം വാഹനങ്ങളിൽ ഭക്ഷണ സാധനങ്ങൾ അടക്കം സൗജന്യമായി വിതരണം ചെയ്യുമ്പോഴാണ് മിണ്ടാപ്രാണികളായ കാലികൾക്ക് ഭക്ഷണത്തിനുള്ള പുല്ലിന് ക്ഷീര സംഘം വില ഈടാക്കുന്നത്.ഇതിനെതിരെ സമഗ്രമായ അന്വേഷണം നടത്തി ക്ഷീരകർഷകർക്ക് സൗജന്യ നിരക്കിൽ പുല്ല് വിതരണം ചെയ്യണമെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *