May 2, 2024

വന്യമൃഗ ശല്യത്തിന് അറുതിവരുത്താന്‍ 24 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

0
മാനന്തവാടി: വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് അറുതിവരുത്താന്‍ ശ്വാശ്വത പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വന്യമൃഗ ശല്യത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ 24 കോടിരൂപയുടെ പദ്ധതിക്കാണ്  ഭരണാനുമതിയായിയായത്. ഈ തുക മുടക്കി റെയില്‍ ഫെന്‍സിംഗ് പദ്ധതിയായാണ് നടപ്പിലാക്കുക. ആദ്യഘട്ടമെന്ന നിലയില്‍ ബേഗൂര്‍ റെയിഞ്ചിലെ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെയുള്ള 6 കിലോ മീറ്റര്‍ ദൂരത്തിലാണ് വേലി തീര്‍ക്കുക.  സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയും. ജില്ലയിലെ വന്യമൃഗങ്ങളുടെ ആക്രമണം മൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ വളര്‍ത്തു മൃഗങ്ങള്‍, സ്വത്തുവകകള്‍ എന്നിവക്കും നിരന്തരം നഷ്ടം സംഭവിച്ചിരുന്നു. ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 
    ഊരാളുങ്കല്‍ ലേബര്‍ കോണ്‍ ട്രാക്ട് സൊസൈറ്റിയാണ് വിശദമായ പദ്ധതി രേഖ സര്‍ക്കാരിന്  സമര്‍പ്പിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ കിഫ്ബി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ സാങ്കേതിക വിദഗ്ദരുടെ കമ്മിറ്റി രൂപീകരിച്ച് സാങ്കേതികാനുമതി നല്‍കുന്നത്. ജില്ലയില്‍ 16 കിലോമീറ്റര്‍ ദൂരമാണ് ഈ പദ്ധതി വഴി നടപ്പിലാക്കുന്നത്. ജില്ലയിലെ എം.എല്‍.എമാരുടെ നിരന്തര ഇടപെടലുകളാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. മുന്‍പ് നിയമസഭയില്‍  വന്യമൃഗ ശല്യം അനുഭവപ്പെടുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും എം.എല്‍.എ മാരുടേയും സാന്നിധ്യത്തില്‍ ചേര്‍ന്ന  യോഗത്തില്‍ തീരുമാന പ്രകാരമാണ് ആദ്യഘട്ടത്തില്‍ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെ പദ്ധതി നടപ്പിലാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *