May 2, 2024

വിവര ശേഖരണം : വളന്റിയര്‍മാരെ നിയമിക്കുന്നു

0
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിജിറ്റല്‍ വളന്റിയര്‍മാരെ ആവശ്യമുണ്ട്.            വീടുകള്‍ നഷ്ടപ്പെട്ടവരുടെയും കേടുപാടുകള്‍ സംഭവിച്ചവരുടെയും വിവരശേഖരണത്തിനായി, ഐ.ടി.വകുപ്പ്  രൂപം നല്‍കിയ Rebuildkerala എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവര ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം അത്യാവശ്യമാണ്. സന്നദ്ധപ്രവര്‍ത്തകര്‍ www.volunteers.rebuild.kerala.gov.in  എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വളന്റിയറായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം ഏതെന്നും പോര്‍ട്ടലില്‍ രേഖപ്പെടുത്തണം, ഒരാള്‍ക്ക് അഞ്ചു പഞ്ചായത്ത് വരെ രേഖപ്പെടുത്താം. നിലവില്‍ ഏതെങ്കിലും പഞ്ചായത്തിലെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയവര്‍ക്ക് മറ്റേതെങ്കിലും പഞ്ചായത്തുകളില്‍ സേവനം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍  അതിനുള്ള സൗകര്യവും സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്.
ജില്ലയില്‍ വളന്റിയര്‍മാരെ ആവശ്യമുള്ള പഞ്ചായത്തുകള്‍ വളണ്ടിയര്‍മാരുടെ എണ്ണം എന്നിവ യഥാക്രമം പൊഴുതന (40), പനമരം (20) , വെള്ളമുണ്ട (10), കോട്ടത്തറ (20), തരിയോട് (10), ഇടവക (20), മേപ്പാടി (4), വൈത്തിരി (10), മുട്ടില്‍ (5), പുല്‍പള്ളി (5). അതത് പഞ്ചായത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വളന്റിയര്‍മാര്‍പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോണ്‍ 04936206267, 9447105421.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *