May 2, 2024

പെൺ കരം വിളയിക്കും ഇനി പൊൻ വിള

0
Y9a0172 1
ആര്യ ഉണ്ണി .
          
        
        
     കേരളത്തിൽ ഏറ്റവും കൂടുതലായി കൃഷി ചെയ്തുവരുന്ന വിളയാണ് കാപ്പി. കുടിയേറി വന്ന ആളുകൾക്ക് നല്ലൊരു സാമ്പത്തിക അടിത്തറ ഉണ്ടായതും കാപ്പികൃഷിയിലൂടെയാണെന്ന് എന്ന് പറയപ്പെടുന്നു. കേരളത്തിൽ മാത്രമല്ല ,വിദേശ രാജ്യങ്ങളിലും കൂടുതലായി വനിതകൾ ഏർപ്പെട്ടിരിക്കുന്നത് ഈ മേഖലയിലാണ്‌ . കാപ്പിയുടെ മഹാത്മ്യം തിരിച്ചറിഞ്ഞ് ഓക്ടോബർ ഒന്നിന് അന്താരാഷ്ട്ര കോഫി ദിനമായി നാം അചരിക്കുന്നുണ്ട്. 
          പെൺകരം വിളയിക്കും നമ്മുടെ നാട്ടിൽ ഇനി പൊൻവിള . കാപ്പി കാർഷിക മേഖലയിൽ സ്ത്രീകളെ ഉൾപ്പെടുത്തിയാൽ അത് കൂടുതൽ ലാഭകരമാവുമെന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു കർഷകനുണ്ട് വയനാട്ടിലെ പുൽപ്പള്ളിയിൽ .ജൈവ രീതിയിൽ വാഷ് കോഫി നിർമിച്ച് നൂറ്മേനി വിളയിക്കുന്ന വനമൂലികയിലെ തലവൻ കെ.എം ജോർജ്ജ് .അദ്ദേഹം പറയുന്നു,സ്ത്രീകൾക്കും വരുമാനം ഉണ്ടാവുന്നത് കുടുംബത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുമെന്ന് . പുരുഷനെക്കാൾ കൂടുതൽ കരുതൽ ഉണ്ടാവുന്നത് സ്ത്രീക്കാണ് . സ്ത്രീകൾ കൂടുതലായി ഈ മേഖലയിലേക്ക്  വരുന്നത് കാപ്പി കാർഷിക മേഖലക്ക് പുത്തൻ ഉണർവ് നൽക്കും.
 കാപ്പി എന്ന വിളയിലൂടെ സ്ത്രീകൾക്ക് എത്തിപിടിക്കാവുന്നതും മികച്ച വരുമാനം ഉണ്ടാക്കുന്നതുമായ ചില മാർഗ്ഗങ്ങൾ പരിശോധിക്കാം. അതിൽ പ്രധാനപ്പെട്ടത് കാപ്പി തൈകളുടെ ഉൽപ്പാദനമാണ്. ഈ മേഖലയിൽ സ്ത്രീകൾക്ക് പ്രായപരിതി ഇല്ലാതെ ഇടപ്പെടാൻ കഴിയും.തൈ ഉൽപ്പാദനം മാത്രമല്ല ,അതിന്റെ പരിപാലനവും സ്ത്രീകൾക്ക് ചെയ്യാം. തൈകൾക്ക്  ഒരു പ്രായം എത്തിയ ശേഷം അത് പറിച്ചെടുത്ത് ഇഷ്ടാനുസരം മാറ്റി നടാം . നിലം ഒരുക്കാനും ,കുഴിയെടുക്കാനും പെൺകരങ്ങൾക്ക് സാധിക്കും. കാപ്പി തൈകൾക്ക് വളവും ,ജലവും നൽകി പരിപാലിച്ച് വരുന്ന ജോലിയിലും സ്ത്രീകൾക്ക്   
യഥേഷ്ടം ഇടപ്പെടാം . 
           കൃത്യമായ പരിപാലനം ലഭിച്ച  കാപ്പിയിൽ നിന്നും ഇരട്ടി ലാഭം ലഭിക്കും.വിളവെടുപ്പ് പ്രക്രിയയിൽ സ്ത്രീകൾക്ക് പ്രവർത്തിക്കാം. പറിച്ചെടുത്ത  കാപ്പി വൃത്തിയാക്കാനും ,പഴുത്തത് ,പച്ച എന്ന രീതിയിൽ വേർതിരിച്ചെടുക്കാനും സ്ത്രീകൾക്ക് സാധിക്കും .കാപ്പി വേർതിരിച്ച ശേഷം കഴുകി എടുത്ത് അത് ഉണക്കി പരിപ്പാക്കി മാറ്റി വറുത്ത് ,പൊടിച്ച് ,കവറുകളിൽ ആക്കി വിപണനം നടത്താനും ,അതിന് നല്ലൊരു ഉൽപ്പാദന മികവ് ഉണ്ടാക്കിയെടുക്കാനും സ്ത്രീകൾക്ക് കഴിയും .വിളവ് എടുത്ത കാപ്പി അടുത്ത ദിവസം തന്നെ ഉണങ്ങാൻ വച്ചില്ലെങ്കിൽ  പൂപ്പൽ കടക്കാൻ സാധ്യതയുണ്ട്. അത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് . പൂപ്പൽ കടന്നാൽ കാപ്പിയിൽ വിഷം കലരും എന്നാണ് പറയുന്നത്. കാപ്പി ഉൽപ്പാദന മേഖലയിൽ സ്ത്രീകൾക്ക്  മികച്ച വരുമാനം സൃഷ്ടിക്കാൻ കഴിയുമെന്നതിൽ സംശയം ഇല്ല .
    കാപ്പി കാർഷിക മേഖലയിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ  മികച്ച ജീവിത രീതി കൈവരിക്കാം. ഇനി വനിതകൾ ഇല്ലാത്ത കാപ്പി കൃഷിയെ പറ്റി ചിന്തിക്കരുത് എന്നാണ് ജോർജ്ജ് പറയുന്നത് . ഉൽപ്പാദനം മുതൽ വിപണനം വരെ മാത്രമല്ല അതിന് ശേഷം കോഫി  ഷോപ്പിലൂടെ മധുരം ഊറും കാപ്പികൾ ഉപഭോക്തക്കളുടെ മുന്നിലേക്ക് എത്തിക്കാനും  വനിതകൾക്കാകും. അതിന് വേണ്ടി പ്രത്യേക പരിശീലനവും നൽകി വരുന്നുണ്ട്. കാപ്പിയിലൂടെ നല്ല ഉണർവും , ആരോഗ്യവും സൃഷ്ടിക്കാം. രൂചിയും ,മണവും ,വൈവിധ്യകളും നിറഞ്ഞ കോഫി പോലെ മധുരം നൽകുന്നതാണ്  വനിതകൾക്ക്  ഈ മേഖലയിൽ ഇറങ്ങി പ്രവർത്തിക്കാൻ സാധിച്ചാൽ . 
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *