ആത്മഹത്യാമുനമ്പിൽ നിന്ന് രക്ഷപ്പെടുത്തിയത് 13 കൗമാരക്കാരെ: അന്വേഷണം സംസ്ഥാന വ്യാപകമാക്കുന്നു

 •  
 • 62
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓൺ ആത്മഹത്യാ മുനമ്പ് : മരണവലയൊരുക്കി സോഷ്യൽ മീഡിയ

സി.വി.ഷിബു.

ഇന്റർനെറ്റിന്റെ വരവോടെ ലോകം  ചെറിയൊരു ഗ്രാമമായി ചുരുങ്ങിയപ്പോൾ അതിൽ കുറേ അപകടങ്ങളും പതിഞ്ഞിരിക്കുന്നണ്ടന്ന് ആരും കരുതിയില്ല.  നാടിന്റെ വികസനത്തിനും പ്രധാനവും പുരോഗതിക്കും വിജ്ഞാനത്തിന്റെ വികാസത്തിനും   പ്രധാനവും   വലിയതുമായ പങ്ക് വഹിക്കുന്ന ഇന്റർനെറ്റിൽ ചില അപകടകാരിക ളുണ്ടന്ന്  കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് ലോകം തിരിച്ചറിഞ്ഞത്. ഹാക്കിംഗ് തുടങ്ങി ഓൺലൈൻ പണം തട്ടിപ്പു വരെ നീണ്ടു നിൽക്കുന്ന സൈബർ കുറ്റകൃത്യങ്ങളിലെ ഏറ്റവും പുതിയ വില്ലനാണ്  " ഓൺ ലൈൻ ആത്മഹത്യാ മുനമ്പ്" .ഗെയിമുകൾ, വീഡിയോകൾ, സൈബർ ട്രാക്കിംഗ് , സോഷ്യൽ മീഡിയ തുടങ്ങിയവയാണ് ഈ ആത്മഹത്യാ മുനമ്പിന്റെ പ്രധാന ഡിജിറ്റൽ ഉറവിടങ്ങൾ . ലോകമാകമാനം ഈ ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങളെ പിന്തുടരുന്നവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും ഉണ്ട്. ഇന്ത്യയിലും വളരെയേറെപ്പേർ ഇതിന് ഇരകളാകുന്നു. കേരളത്തിൽ ബ്ലൂ വെയിൽ ഗെയിമിന്റെ പ്രചാരത്തെ തുടർന്നാണ് മലയാളികൾ ഇത്തരം കുറ്റകൃത്യങ്ങൾ മനസ്സിലാക്കുന്നത്. 
ആത്മഹത്യയിലേക്കുള്ള വഴിയായി സോഷ്യൽ മീഡിയ:

 അടുത്തിടെ വയനാട്ടിലെ കമ്പളക്കാട് സുഹൃത്തുക്കളായ  രണ്ട് കൗമാരക്കാർ ചെറിയ ഇടവേളയിൽ ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട്  പോലീസ്  നടത്തിയ   അന്വേഷണത്തിലാണ്  ഞെട്ടിക്കുന്ന വിവരങ്ങളാണ്  വെളിപ്പെടുന്നത്. . ഇരുവരും മരിച്ചത്  സോഷ്യൽ മീഡിയെ പിന്തുടർന്നാണന്നാണ്  പോലീസ് കണ്ടെത്തിയത്.

സൈബർ കുറ്റാന്വേഷണ വിദഗ്ധൻ  വിനോദ് ഭട്ടതിരിപ്പാടിന്റെ സഹായത്തോടെ ഡി.ജി.പി.യുടെ നിർദ്ദേശാനുസരണം  കൽപ്പറ്റ ഡി.വൈ.എസ്.പി. പ്രിൻസ് അബ്രാഹാമാണ് അന്വേഷണം നടത്തുന്നത്.  
 പോലിസ് നടത്തിയ പ്രാഥമിക  അന്വേഷണത്തിന്റെ  പശ്ചാതലത്തിൽ കൂടുതൽ മരണങ്ങൾ ഒഴിവാക്കാനാണ്  തീവ്ര ശ്രമം  നടത്തിയത്. .  ഇതിന്റെ ഭാഗമായി  മരിച്ച കൗമാരക്കാരുടെ സുഹൃത്തുക്കളായ 12 പേരെയും അവരുടെ രക്ഷിതാക്കളെയും     പോലീസ് കൗൺസലിംഗ് നടത്തി.  . വയനാടിന് പുറമെ കൊച്ചിയിലും കേസ് റിപ്പോർട്ട് ചെയ്തു. 
ബ്ലൂവെയിൽ ഗെയിമിന് ശേഷം കൗമാരക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന അതി ഭീകരമായ പ്രവണതയാണ് ഇതെന്നാണ് കണ്ടെത്തൽ. ഇതു പക്ഷേ ഗെയിം അല്ല. മറിച്ച് സ്മാർട്ട് ഫോണിന്റെ ദുരുപയോഗം മൂലം  സമൂഹമാധ്യമങ്ങളായ  ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പ്, ഇൻസ്റ്റ ഗ്രാം തുടങ്ങിയ ഉപയോഗിച്ചും യൂട്യൂബിലെ വീഡിയോയും ചിത്രങ്ങളും ഗാനങ്ങളും  ആസ്വദിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും സാത്താനെ ആരാധിച്ചും അവർ മരണത്തെ പുൽകുന്നു. ഒരു ഫെയ്സ് ബുക്ക് പേജിനെയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ പിന്തുടർന്ന് നിഷേധാത്മക മനോഭാവം വളർത്തി വിഷാദത്തിൽപ്പെട്ട് ആത്മഹത്യയിൽ വിജയം കണ്ടെത്തുന്നവരുടെ കൂട്ടായ്മയാണ് ഭയാനകമായ രീതിയിൽ കേരളത്തിൽ വളരുന്നത്. ഇത്തരക്കാർക്കായി പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവണതയുള്ളവരെ കണ്ടെത്തി നിരീക്ഷിച്ച ശേഷം മാത്രമാണ് വാട്സ് ഗ്രൂപ്പിൽ ചേർക്കൂ.  കമ്പളക്കാട് കഴിഞ്ഞ ഞായറാഴ്ചയും അതിന് 20 ദിവസം മുമ്പുമായി രണ്ട് സുഹൃത്തുക്കളാണ് ഈ കെണിയിൽപ്പെട്ട്  ആത്മഹത്യ ചെയ്തത്. രണ്ട് പേരും  മരണത്തിന്റെ  സൂചന നൽകി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. മൂന്നാമത്തെ കൗമാരക്കാരന്റെ പോസ്റ്റ് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞു. സ്കൂളിലും നാട്ടിലും വീട്ടിലും ഇവർ മാന്യമായ പെരുമാറുന്നവരും ദുശ്ശീലങ്ങൾ ഇല്ലാത്തവരും ആയതിനാൽ  എളുപ്പത്തിൽ ഇവരെ തിരിച്ചറിയാൻ കഴിയില്ല. സ്മാർട്ട് ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്നുവെന്നതാണ്   ഒരു പ്രത്യേകത. ഏകാന്തമായായിരിക്കും ഇവർ ഫോൺ ഉപയോഗിക്കുക. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്നവരും സമപ്രായക്കാരുമായിരിക്കും ഈ വലയിലെ കണ്ണികൾ. പാട്ട് കേൾക്കൽ, അൽപം ലഹരി ഉപയോഗം, ഒരുമിച്ചുള്ള ബൈക്ക് യാത്ര, ഗെയിം , യൂട്യൂബ് വീഡിയോ എന്നിവയിൽ ഇവർ സമാന സ്വഭാവമുള്ളവരായിരിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിന്  ശേഷമെ  പുറത്ത് പറയാനാകൂവെന്ന് ഡി.വൈ. എസ്. പി. പ്രിൻസ് അബ്രാഹം പറഞ്ഞു. തെളിവുകളെല്ലാം സൈബർ തെളിവുകളായതിനാൽ പോലീസിന് അന്വേഷണം എളുപ്പമാണ്. കൊച്ചിയിലും കേസ് റിപ്പോർട്ട് ചെയ്തതോടെ   സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും പോലീസിന് ഇക്കാര്യത്തിൽ നിരീക്ഷണവും അന്വേഷണവും നടത്താൻ  നിർദ്ദേശം നൽകിയിട്ടുണ്ട്. 
        മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് 13 പേരെ: 
     ഒക്ടോബർ 28-നാണ് രണ്ടാമത്തെ കൗമാരക്കാരൻ   ഇൻസ്റ്റാഗ്രാമിൽ മുന്നറിയിപ്പ് നൽകി ആത്മഹത്യ ചെയ്യുന്നത്.  പിറ്റേ ദിവസം പ്രദേശത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹംസ കടവൻ  പോലിസിൽ വാക്കാൽ ഒരു പരാതി നൽകി.  മരണത്തിൽ ദുരൂഹതയുണ്ടെന്നും  ഈ കുട്ടി  പല ദിവസങ്ങളിലും മുറിയടച്ചിട്ട്  മൊബൈലിൽ സമയം ചിലവഴിക്കാറുണ്ടെന്നുമായിരുന്നു പരാതി. സ്കൂളിൽ പോകുമ്പോൾ  ചിലവിന് കർഷകരായ മാതാപിതാക്കൾ  പണം നൽകിയിരുന്നു. ഇതിൽ നിന്ന് മിച്ചം വച്ച പണം സ്വരൂപിച്ച് നാലായിരം രൂപയാക്കാണ് ഈ കുട്ടി ഒരു സെക്കന്റ് ഹാൻഡ് സ്മാർട്ട് ഫോൺ വാങ്ങുന്നത്. കൂട്ടുകാരെല്ലാം ഓൺലൈൻ ബിസിനസ് വഴി പണം സമ്പാദിക്കാറുണ്ടായിരുന്നു. ഈ കുട്ടിയും ഇങ്ങനെ പണം സമ്പാദിച്ച് വാങ്ങിയ പുതിയ ഫോണാണ്  മരണക്കയത്തിലേക്കുള്ള വഴി തെളിച്ചത്. രണ്ടാമത്തെ കൗമാരക്കാരൻ മരിച്ചതിന്റെ മൂന്നാം ദിവസം മൂന്നാമത്തെ കുട്ടിയും സോഷ്യൽ മീഡിയയിൽ ആത്മഹത്യ സൂചിപ്പിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തു. ഉടൻ വിവരമറിഞ്ഞ രക്ഷിതാക്കൾ വയനാട് ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട്  കുട്ടിക്ക് കൗൺസിലിംഗ് നൽകിയാണ് മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. മറ്റൊരു കുട്ടിയെ കോഴിക്കോട് കൊണ്ടുപോയി രക്ഷിതാക്കൾ കൗൺസിലിംഗ് നടത്തി രക്ഷപ്പെടുത്തി.  തുടർന്ന് നടന്ന അന്വേഷണത്തിലാണ്  കണിയാമ്പറ്റ ,കമ്പളക്കാട്  പ്രദേശങ്ങളിൽ  11  കുട്ടികൾ കൂടി  ഈ ശൃംഖലയിൽ ഉണ്ടെന്ന് മനസ്സിലായത്. ഇവരെയും ഇവരുടെ മതാപിതാക്കളെയും കൗൺസിലിംഗ് നടത്തിയാണ് പോലീസ് മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. പനമരം ,കൽപ്പറ്റ പ്രദേശങ്ങളിലെ കുട്ടികളും ഈ കണ്ണിയിൽ ഉണ്ടന്നും അവരെയും രക്ഷപ്പെടുത്താൻ പി.ടി.എ.യുടെ സഹകരണത്തോടെ  വിശദമായ കൗൺസിലിംഗ് ആവശ്യമാണന്നും ഗ്രാമ പഞ്ചായത്ത് ഇതിന് നേതൃത്വം നൽകുമെന്നും  പ്രസിഡണ്ട് ഹംസ കടവൻ പറഞ്ഞു.  ആദ്യഘട്ടത്തിൽ കുട്ടികളെ നിരീക്ഷിക്കണമെന്ന് മഹല്ല് കമ്മിറ്റികൾ വഴി    രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. 
പുതുതലമുറയുടെ അമിത സ്വാതന്ത്ര്യം കുടുംബത്തിന് വേദനയാകും.:
     കുടുംബ ബന്ധങ്ങളിലും ജീവിത രീതിയിലും അടുത്ത കാലത്തുണ്ടായ മാറ്റങ്ങളാണ്  ഇത്തരം അപകടങ്ങളിലേക്ക് കൗമാരക്കാരെ നയിക്കുന്നതെന്ന്   പൊതുപ്രവർത്തകനും    കൗൺസിലറുമായ വിൽഫ്രഡ് ജോസ് മുതിരക്കാലായിൽ പറഞ്ഞു. സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം,  കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകൽ, ശിക്ഷണക്കുറവ് തുടങ്ങിയവയെല്ലാം  അപകട വഴിയൊരുക്കുന്നു. കുട്ടികളുടെ കാര്യത്തിൽ അധ്യാപകർ ഇടപ്പെട്ടാൽ ബാലാവകാശ   നിയമം ദുരുപയോഗം ചെയ്ത് ചൈൽഡ് ലൈനിനെ ഇടപ്പെടുത്തി  നടപടി വരുന്നതിനാൽ കടുത്ത ശാസനക്കോ ശിക്ഷണത്തിനോ  അധ്യാപകരും മുതിരുന്നില്ല. വയനാട്ടിൽ പുൽപ്പള്ളി ഒരു സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയിൽ ഇടപ്പെട്ട ഒരു അധ്യാപകനെ രക്ഷിതാക്കളും  പാർട്ടി പ്രവർത്തകരും  ചേർന്ന് പോലീസ് സ്റ്റേഷനിൽ കയറ്റുകയും കോടതി വഴി 15000 രൂപ പിഴ അടപ്പിക്കുകയുമാണ് ചെയ്തത്. മാതാപിതാക്കളായാലും അധ്യാപകരായാലും   കുട്ടികളുമായി പരമാവധി സൗഹൃദത്തിലാവുകയും കൂട്ടുകാരായി ജീവിക്കുകയും ചെയ്യുകയുമാണ്  ഇത്തരം കാര്യങ്ങൾക്കുള്ള പ്രതിരോധ മാർഗ്ഗമെന്ന് 
വിൽഫ്രഡ് ജോസ് പറഞ്ഞു.
ബോധവൽക്കരണവും ശക്തമായ നിയമ നടപടിയും വേണമെന്ന് വിദഗ്ധർ.:
    കുട്ടികൾ, രക്ഷിതാക്കൾ ,അധ്യാപകർ എന്നിവർക്ക് സൈബർ കുറ്റകൃത്യങ്ങൾ ,സ്മാർട്ട് ഫോൺ ദുരുപയോഗം,  ഡിജിറ്റൽ ജീവിത ശൈലി  എന്നിവയിൽ കാര്യക്ഷമമായ ബോധവൽക്കരണമാണ് ഓൺ ലൈൻ കുറ്റകൃത്യങ്ങൾ തടയാനും ആത്മഹത്യാ മുനമ്പിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷപ്പെടുത്താനുമുള്ള ഒരു മാർഗ്ഗം .കുട്ടികളെ വഴിതെറ്റിക്കുന്ന പല സമൂഹമാധ്യമങ്ങളുടെയും ഗ്രൂപ്പ് അഡ്മിൻ മാരും  പേജ് മാനേജർമാരും  ഡിസൈനർമാരും പ്രായപൂർത്തിയായവരും സൈബർ ക്രിമിനലുകളുമാണ്    ഇവർക്കെതിരെ ഐ.ടി. ആക്ട്, ഐ.പി.സി. നിയമം, പോക്സോ നിയമം എന്നിവ പ്രകാരം കർശനമായ  നിയമ നടപടിയും ശിക്ഷയുമാണ്  മറ്റൊരു മാർഗ്ഗമെന്ന് സൈബർ കുറ്റാന്വേഷണ വിദഗ്ധനായ വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. സോഷ്യൽ മീഡിയയിലെ പോലീസ് ഇടപെടൽ എന്നത്   വ്യക്തി ജീവിതത്തിൽ കൈകടത്തലാണെന്നും അത് നിയമപരമായി അനുവദനീയമല്ലന്നുമുള്ള പരിമിതി ഉണ്ടെങ്കിലും  സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെയും അത്തരം  സമൂഹ മാധ്യമ ഗ്രൂപ്പുകളെയും നിരീക്ഷിക്കാമെന്ന പഴുത് ഉപയോഗിച്ച് കർശനമായ നടപടിക്ക് അവസരമുണ്ടന്നും അദ്ദേഹം പറഞ്ഞു. 
ഓൺ ലൈൻ സേഫ്റ്റി യജ്ഞവുമായി ചൈൽഡ് ലൈൻ:
 സംഭവം നടന്നയുടൻ മൂന്നാമത്തെ കുട്ടിയെ കൺസിലിംഗ് നടത്തി മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്  ചൈൽഡ് ലൈനാണ്. നാലാമത്തെ കുട്ടിയെ രക്ഷിതാക്കൾ കോഴിക്കോട് കൊണ്ട് പോയാണ് കൗൺസലിംഗിന് വിധേയമാക്കിയത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കുട്ടികൾക്കും കൗൺസലിംഗ് നടത്തുമെന്ന്  വയനാട് ചൈൽഡ് ലൈൻ കോഡിനേറ്റർ മജേഷ് രാമൻ പറഞ്ഞു. ഓൺ ലൈൻ സേഫ്റ്റി യജ്ഞമെന്ന പേരിൽ വിപുലമായ കൗൺസലിംഗ് ബോധവൽക്കരണത്തിനാണ് ശ്രമിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. എടവക ഗ്രാമപഞ്ചായത്ത് 2018-2019 വര്‍ഷത്തെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് കാലിതൊഴുത്തുകള്‍ നിര്‍മിച്ചു നല്‍കി. ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ക്ഷീരവര്‍ദ്ധിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ...
Read More
കേരള സര്‍ക്കാര്‍  സാംസ്‌ക്കാരികവകുപ്പുമായി സഹകരിച്ച് നടത്തുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍  ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരില്‍ നിന്നും സൗജന്യകലാപരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക്  പ്രായഭേദമെന്യേ അപേക്ഷിക്കാം. സ്‌ക്കൂള്‍ ...
Read More
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെൻററിന്റെ നേതൃത്വത്തിൽ പി.എസ്.സി ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു. എൽ.ഡി.സി., വി.ഇ.ഒ, കമ്പനി ബോർഡ് എൽ.ജി.എസ് തുടങ്ങിയ തസ്തികയിലേക്ക് പി.എസ്.സി ...
Read More
സി.വി.ഷിബു. കൽപ്പറ്റ: ഇന്ത്യൻ ബാറ്റ്സ്മാൻ സഞ്ജു സാംസണിന്റെ  കരുത്തിൽ ബുധനാഴ്ച തിളങ്ങിയ കേരളം വ്യാഴാഴ്ച ബൗളിംഗിൽ ബേസിൽ തമ്പിയുടെ മികവിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൽ  കേരളം ഗുജറാത്തിനെ തോൽപ്പിച്ച് ...
Read More
കൽപ്പറ്റ: സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ങ്ങളൊന്നും ലഭിക്കാതെ  വയനാട് ജില്ലയിൽ നൂറ് കണക്കിന് ദുരിതബാധിതർ.  ആനുകൂല്യങ്ങളന്വേഷിച്ച് സർക്കാർ ഓഫീസുകൾ കയറിയിറങ്ങി വീണ്ടും ഇവരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്.     ...
Read More
കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന IRCS സുരക്ഷാ പ്രോജെക്ടിൽ കരാർ അടിസ്ഥാനത്തിൽ ഔട്ട് റീച്ച് വർക്കർ  (ORW) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുറഞ്ഞ ...
Read More
കൽപ്പറ്റ. ::   ദേശീയ ജനാധിപത്യ സഖ്യം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു ഭരണകൂട ഭീകരതക്കും പോലീസ് രാജിനെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിപാടി ബി.ജെ.പി ...
Read More
 കൽപ്പറ്റ: പ്രളയം വിതച്ച ദുരന്തങ്ങളെ മറികടക്കുന്ന വയനാട്ടിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ  സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ   മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ   20 ന് ...
Read More
കെ.പി.എസ്.ടി.എ സംസ്ഥാന സമിതി നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ ജ്യോതിർഗമയക്ക് മാനന്തവാടിയിൽ സ്വീകരണം നല്കിവിദ്യാഭ്യാസ മേഖലയിലെ കാവിച്ചുവപ്പ് വത്കരണം അവസാനിപ്പിക്കണമെന്നും1979 ന് ശേഷം തുടങ്ങിയ വിദ്യാലയങ്ങളെ ന്യൂസ്കൂളുകൾ ...
Read More
ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല നയിക്കുന്ന ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് മാനന്തവാടി, പനമരം എന്നിവിടങ്ങളില്‍ ...
Read More

 •  
 • 62
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *