May 3, 2024

നവോത്ഥാനത്തിന്റെ നാമ്പുകള്‍ മാറ്റമുണ്ടാക്കി: ഇരുണ്ട കാലത്തേക്ക് വെളിച്ചം വിതറി ശില്‍പ്പശാല

0
Kshethra Pravesana Vilambaram Samapana Seminaril Suhathan P T Samsarikunnu
മാനന്തവാടി:  നവോത്ഥാനത്തിന്റെ നാമ്പുകള്‍ കാലഘട്ടത്തെ പടിപടിയായി നവീകരിച്ചതായി ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ സര്‍വകാലശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നടത്തിയ കേരളം അന്നും ഇന്നും ശില്‍പ്പശാല വിലയിരുത്തി. കൊടികുത്തി വാണ ജാതിചിന്തകള്‍ ഒരു കാലത്തെ നിഷ്പ്രഭമാക്കിയതായി ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഗ്രന്ഥശാല സംഘം പ്രവര്‍ത്തകനും അധ്യാപകനുമായ പി.ടി.സുഗതന്‍ പറഞ്ഞു. മര്‍ദ്ദനത്തെക്കാളും ചൂഷണത്തെക്കാളും അതീതമാണ് ജാതിപരമായ വിഭാഗീയത. ജാതി മര്‍ദ്ദനത്തിന്റെ ഇരകളും അവര്‍ അനുഭവിച്ച ദുരിതങ്ങളുമാണ് നമ്മുടെ നാടിന്റെ പുരാവൃത്തം. ജാതി വിവേചനം നാള്‍വഴികളിലൂടെ മുന്നോട്ട് വന്നപ്പോള്‍ ഇതിനെതിരെയുള്ള പ്രതിരോധങ്ങളും ശക്തിനേടി. അനാചാരങ്ങള്‍ ഓരോന്നായി വളരുന്ന സമൂഹം തുടച്ചുമാറ്റിക്കൊണ്ടിരിക്കുന്നു. ഇതാണ് നാവോത്ഥാനത്തിന് കൂടുതല്‍ വ്യാപ്തിയുണ്ടാക്കിയത്. ക്ഷേത്ര പ്രവേശന വിളംബരവും അക്കൂട്ടത്തില്‍ ചരിത്രപരമായ ശ്രദ്ധനേടി. സതി പോലുള്ള അനാചാരങ്ങള്‍ നിരോധിച്ചപ്പോഴും അതിനെ അവകാശലംഘനമായി നിരീക്ഷണം നടത്തിയവരുണ്ട്. പിന്നീടെല്ലാം കാലം തിരിച്ചറിഞ്ഞു. ഇതിനായി ഒരു സാവകാശമുണ്ടാവുന്നതും ചരിത്രത്തില്‍ നിന്നും വായിച്ചറിയാം. സ്ത്രീകളുടെ അവകാശ പോരാട്ടങ്ങള്‍ എപ്പോഴും ലക്ഷ്യം കണ്ടിട്ടുണ്ട്. നാട് കണ്ട പലതരത്തിലുള്ള അനാചാരങ്ങളെയും തിരുത്തിയെഴുതയപ്പെട്ടതും കാലത്തിന് വിസ്മരിക്കാനാവില്ലെന്നും പി.ടി. സുഗതന്‍ അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി ട്രൈബല്‍ സോഷ്യോളജി വിഭാഗം എച്ച്.ഒ.ഡി ഡോ. സീത കാക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.പി.ജിനീഷ്, വിദ്യാര്‍ത്ഥി പ്രതനിധികളായ റെറ്റി ജോസഫ്, പത്മനാഭ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *