May 10, 2024

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്റെ വാർഷികാഘോഷം ശനിയാഴ്ച

0
Img 20181123 Wa0199
കല്‍പ്പറ്റ: ടാക്സി ഡ്രൈവർമാരെ പ്രൊഫഷണലുകളാക്കി മാറ്റുന്നതിന് രൂപീകരിച്ച   കേരള ടാക്‌സി ഡ്രൈവേഴ്‌സ്  ഓര്‍ഗനൈസേഷന്റെ സ്ഥാപക ദിനമായ നവംബര്‍ 24 ന് വിപുലമായി ആചരിക്കുമെന്ന് ഭാരവാഹികള്‍   കൽപ്പറ്റയിൽ വാർത്താ   സമ്മേളനത്തില്‍ അറിയിച്ചു.

     
കെ.എല്‍ 72 സോണിലെ അംഗങ്ങള്‍ ഗാന്ധി സദനം എന്ന സ്ഥാപനത്തില്‍ ഭക്ഷണം നല്‍കുകയും, പാവപ്പെട്ട അഞ്ച്കുടുംബാംഗങ്ങള്‍ക്കുള്ള  ഭക്ഷണ കിറ്റ് വിതരണം നടത്തുകയും ചെയ്യും. കെ.എല്‍ -73 സോണിലെ  അംഗങ്ങള്‍ തപോവനം എന്ന സ്ഥാപനത്തിലേക്കും ,കെ.എല്‍ 12 സോണില്‍ കണിയാമ്പറ്റ ചിത്രമൂല എന്ന സ്ഥാപനത്തിലേക്കും അന്നേ ദിവസത്തിലേക്കുള്ള ഭക്ഷണം കൊടുക്കുവാനും തീരുമാനിച്ചു.   ദിനത്തിന്റെ സന്തോഷ സൂചകമായി ജില്ലയിലെ ഓരോ ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്‍ഡിലും അന്നേ ദിവസം മധുരവിതരണം നടത്തുമെന്നും   കെ.ടി.ഡി.ഒ ഭാരവാഹികള്‍ അറിയിച്ചു.വര്‍ദ്ധിച്ചു വന്നിരുന്ന കള്ള ടാക്‌സികള്‍ക്ക് കടിഞ്ഞാണിടാന്‍  കേരളത്തിലെ ടാക്‌സി ഡ്രൈവർമാര്‍ കൈകോര്‍ത്ത  കൂട്ടായ്മയാണ് കെ ടി .ഡി.ഒ. ഇതിന്റെ ഫലമായി ടാക്‌സി മേഖലയ്ക്ക് ഭീഷണിയായി ഓടിയ നിരവധി കള്ള ടാക്‌സികള്‍  പിടികൂടി അധികാരികളെ ഏല്‍പ്പിക്കുകയും ഇവരില്‍ നിന്നും പിഴയായി ഈടാക്കിയ മൂന്നര ലക്ഷത്തോളം രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുകയും ചെയ്തു. ഇതു കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് സംഭവിച്ച  അപകടങ്ങളിലും , മറ്റ് യന്ത്ര തകരാറിലും വഴിയിലായ ഇത്തരം വാഹനങ്ങള്‍ക്ക് നിമിഷ നേരങ്ങള്‍ കൊണ്ടാണ് കെ.ടി.ഡി.ഒ പ്രവര്‍ത്തകര്‍  സഹായ ഹസ്തവുമായി ചെന്നത്.   ഒരു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക സഹായവും , പ്രളയബാധിത സമയത്ത് അഞ്ഞൂറോളം വീടുകളില്‍ വസ്ത്രങ്ങളും, ഭക്ഷണ കിറ്റുകളും എത്തിച്ചു കൊടുക്കുവാനും സംഘടനയുടെ പ്രവര്‍ത്തനഫലമായി സാധിച്ചിട്ടുണ്ട്. ഇനിയും ഇതിനേക്കാള്‍ മികച്ച രീതിയില്‍ തങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും കെ ടി ഡി.ഒ ഭാരവാഹികളായ എം.   ജാഫർ  ബത്തേരി , ദിലീപ് കുമാർ മാനന്തവാടി,   ഷഫീഖ് വൈത്തിരി , ആസാദ് ,വിധിൻ കുമാർ  എന്നിവർ അറിയിച്ചു. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *