May 2, 2024

റോഡ് സുരക്ഷാ വാരാചരണം ഫെബ്രുവരി നാലു മുതല്‍

0

  മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി നാലു മുതല്‍ 10 വരെ റോഡ് സുരക്ഷാ വാരാചരണം സംഘടിപ്പിക്കും. നാലിന് കല്‍പ്പറ്റയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എംഎല്‍എമാര്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് സൂപ്രണ്ട്, പ്രൈവറ്റ് ബസ് അസോസിയേഷന്‍ പ്രതിനിധികള്‍, എസ്പിസി, എന്‍സിസി കാഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫെബ്രുവരി അഞ്ചിന് ചിത്രരചനാ മല്‍സരം, ആറിന് ബോധവല്‍ക്കരണ ക്ലാസും ഡ്രൈവര്‍മാര്‍ക്ക് കണ്ണുപരിശോധനയും ഏഴിന് സ്റ്റുഡന്റ് പോലിസ് കേഡറ്റുകളെ ഉള്‍പ്പെടുത്തി വാഹന പരിശോധന എന്നിവയും നടത്തും. വാഹനങ്ങളുടെ രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. എട്ടിന് ബുള്ളറ്റ് റാലി. ഒമ്പതിന് പോലിസുമായി സഹകരിച്ച് സംയുക്ത വാഹന പരിശോധന നടത്തും. 10ന് സുല്‍ത്താന്‍ ബത്തേരിയിലാണ് റോഡ് സുരക്ഷാ വാരാചരണത്തിന്റെ സമാപനം. 

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. പ്രധാന ജങ്ഷനുകളിലും സ്‌കൂളുകള്‍ക്കു സമീപവും സൂചനാ ബോര്‍ഡുകളും സീബ്രാലൈനും ഉറപ്പുവരുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പോലിസ് സൂപ്രണ്ട് ആര്‍ കറുപ്പസാമി, റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എം പി ജെയിംസ്, ദേശീയപാതാ വിഭാഗം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *