May 8, 2024

അജ്ഞാത ജീവിയുടെ ആക്രമണം പതിനഞ്ചോളം കോഴികളെ കടിച്ചുകൊന്നു

0
മാനന്തവാടി: 
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം പതിനഞ്ചോളം കോഴികളെ  കടിച്ചുകൊന്നു.  വെള്ളമുണ്ട കിണറ്റിങ്ങൽ പ്രദേശത്താണ്. കഴിഞ്ഞ രാത്രി നാല് വീട്ടുകാർ  വളർത്തുന്ന
15 കോഴികളെ അജ്ഞാത ജീവി കൂട് തകർത്ത്. കൊന്നൊടുക്കിയത്. ഒരു മാസം മുൻപ് വരെ. കിണറ്റിങ്ങൽ, ചെമ്പ്ര കുഴി, മംഗലശ്ശേരി  പ്രദേശങ്ങളിൽ. അജ്ഞാത ജീവി, വളർത്തു മൃഗങ്ങളെയും, തെരുവുനായകളെ യും, പൂച്ചകളെയും കൊന്നിരുന്നു, നാട്ടുകാരുടെ പരാതിയെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തുകയും, പൂച്ച പുലി എന്നറിയപ്പെടുന്ന  കാട്ടുപൂച്ചയാണ്. പ്രശ്നക്കാരൻ എന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഒരു മാസം. പ്രദേശത്ത് യാതൊരു പ്രശ്നവുമില്ലാതെ ഇരിക്കുന്ന സമയത്താണ്. കഴിഞ്ഞദിവസം  വീണ്ടും. കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. കുടുംബശ്രീയിൽ നിന്നും ലഭിച്ച കോഴികളെയാണ് അജ്ഞാത ജീവി കൊന്നത്.  കോഴികളെ അജ്ഞാതജീവി കൊന്നൊടുക്കുന്ന വാർത്ത പരന്നതോടെ. സമീപത്ത് കോഴികളെ വളർത്തുന്ന  വീട്ടുകാരും ആശങ്കയിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *