May 19, 2024

മുട്ടിൽ മാണ്ടാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പുൽപ്പാടി അബ്ദുള്ളക്ക് വിജയം.

0
Img 20190628 125737.jpg
കൽപ്പറ്റ: 
വയനാട് ജില്ലയിൽ മുട്ടിൽ 

ഗ്രാമപഞ്ചായത്തിലെ മാണ്ടാട് വാർഡ്  ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു. ഇതോടെ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണം എൽ ഡി എഫ് നിലനിർത്തി. എൽ ഡി എഫ് സ്ഥാനാർഥി പുൽപ്പാടി അബ്ദുള്ളയാണ് 177 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിന് വിജയിച്ചത്. യുഡിഎഫിലെ കൊട്ടേകാരൻ മൊയ്തീനെയാണ് പുൽപാടി അബ്ദുള്ള പരാജയപ്പെടുത്തിയത്. പഞ്ചായത്ത് അംഗമായിരുന്ന എ എം നജീമിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയതോടെയാണ് വാർഡിൽ ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു ഡി എഫ് വിമതനായി മത്സരിച്ച് വിജയിച്ച നജീമിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് മുട്ടിൽ പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. എന്നാൽ അഭിപ്രായവ്യത്യാസത്തെ തുടർന്ന് നജീമ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. മാണ്ടാട് വാർഡിൽ എൽ.ഡി.എഫ് വിജയിച്ചതോടെ  പഞ്ചായത്ത് ഭരണത്തിൽ  ഇനി  എൽ.ഡി.എഫിന് കാര്യമായ വെല്ലുവിളികൾ ഇല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ വാർഡിൽ നിന്ന് എം.പി. രാഹുൽ ഗാന്ധിക്ക് അഞ്ഞൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *