May 7, 2024

ചാലിഗദ്ദയുടെ രോദനം കബനിയിൽ ഒതുങ്ങിയില്ല: രാഹുൽ എത്തി സങ്കടങ്ങൾ കേട്ടു .ആശ്വസിപ്പിച്ചു

0
Img 20190828 Wa0227.jpg
ചാലിഗദ്ദയുടെ രോദനം കബനിയിൽ ഒതുങ്ങിയില്ല: രാഹുൽ എത്തി സങ്കടങ്ങൾ കേട്ടു .ആശ്വസിപ്പിച്ചു.

മാനന്തവാടി: കമ്പനി നദിക്കരയിൽ എല്ലാവർഷവും കാലവർഷക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന ചാലിഗദ്ദ കോളനിക്കാരുടെ രോദനം കേൾക്കാൻ രാഹുൽ ഗാന്ധിയെത്തി. മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ഹരി, ജേക്കബ് സെബാസ്റ്റ്യൻ, സണ്ണി ചാലിൽ എന്നിവർ കോളനിക്കാരുടെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിക്ക് മുമ്പിൽ അവതരിപ്പിച്ചു. കോളനിയിലെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിക്ക്      പയ്യംമ്പള്ളി  ചാലിഗദ്ദ കോളനിയിലെ 57 കുടുംബങ്ങളാണ് ദുരിതക്കയത്തിലുള്ളത്. ഒരു വശത്ത് വനവും മറുവശത്ത് കബനി നദിയുമാണ് ചാലിഗദ്ദയുടെ ഭൂപ്രദേശം. വനവിഭങ്ങൾ ശേഖരിച്ചും  കൂലിപ്പണിയെടുത്തും ഉപജീവനം നടത്തി വരുന്നവരാണ് ഗ്രാമവാസികൾ. മിക്കവീടുകളും ഇനി താമസിക്കാൻ പറ്റാത്ത വിധം തകർന്നു. കൂലിപ്പണിയില്ലാതായതോടെ പലരും പട്ടിണിയിലായി. മഴ തുടങ്ങിയാൽ ആശങ്കയിലാണ് എന്നും ഇവരുടെ ജീവിതം. കോളനിവാസികളുടെ മുഴുവൻ സങ്കടങ്ങളും കേട്ട രാഹുൽ ഗാന്ധി പരമാവധി സഹായം ലഭിക്കുന്നതിന് സഹായിക്കുമെന്ന് ഉറപ്പ് നൽകി. മനസ്സിന്റെ നൊമ്പരങ്ങൾക്കിടയിലും തങ്ങളെ കാണാൻ രാഹുൽ ഗാന്ധി എം.പി. എത്തിയതിന്റെ സന്തോഷമായിരുന്നു ഗ്രാമവാസികളുടെ മുഖത്ത് കാണാമായിരുന്നു. കോളനിക്കാരുമായി അര മണിക്കൂർ ചിലവഴിച്ച അദ്ദേഹം വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *