May 16, 2024

എയർപോർട്ട് കണക്ടിവിറ്റി റോഡ് : പട്ടണത്തിൽ ഇളവ് അനുവദിക്കണമെന്ന് വ്യാപാര സംരക്ഷണ ആക്ഷൻ കമ്മിറ്റി

0
Img 20191109 Wa0151.jpg
മാനന്തവാടി: നിർദ്ദിഷ്ഠ മാനന്തവാടി -മട്ടന്നൂർ എയർപോർട്ട് കണക്ടിവിറ്റി റോഡ് 24 മീറ്റർ എന്ന വ്യവസ്ഥയിൽ പട്ടണത്തിൽ ഇളവ്  അനുവദിക്കണമെന്ന് മാനന്തവാടി വ്യാപാരഭവനിൽ ചേർന്ന 20 സംഘടനകൾ രൂപം നൽകിയവ്യാപാര സംരക്ഷണ ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു, .മലയോര ഹൈവെ പ്രാവർത്തികമാക്കി റോഡ് വികസിപ്പിക്കാൻ സ്ഥലം സൗജന്യമായി വിട്ടു നൽകാൻ തയ്യാറെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു, വ്യാപാര മേഖലയുടെ ആശങ്ക പരിഹരിച്ച് കൊണ്ട് വേണം റോഡ് വികസനം, അധികൃതർ വിളിച്ച് ഡി.പി ആർ അവതരണ യോഗത്തിന് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടരികെ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു, സമിതിജില്ലാ സെക്രട്ടരി വി.കെ തുളസിദാസ് നിലവിലെ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ ചർച്ചകൾക്ക് തുടക്കം കുറിച്ചു.ജനറൽ സെക്രട്ടരി പി.വി മഹേഷ്, എം ആർ സുരേഷ്, മാതാ ഉണ്ണി, എം.വി സുരേന്ദ്രൻ,കെ ഫൗലാദ്, സി കെ ശ്രീധരൻ, കെ മുഹമ്മദ് ആസിഫ്, ബ്രാൻ അലി, പി വി മൂസ്സ, ഗോർക്കി, ജോണി തലപ്പുഴ, ടി സുരേന്ദ്രൻ, അബ്ബാസ് ഹാജി, ഗംഗാധരൻ, പരമേശ്വരൻ, അസീസ്, ഇ സി ബാപ്പു, എൻ വി അനിൽകുമാർ, എൻ പി ഷിബി, എം അബ്ദുറഹിമാൻ,എന്നിവർ സംസാരിച്ചു,, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി കെ.ഉസ്മാൻ(ചെയർമാൻ) എം ആർ സുരേഷ് (ജനറൽ കൺവീനർ) കെ ഫൗലാദ് (ട്രഷറർ) സി കെ ശ്രീധരൻ, സി കെ സുജിത് (വൈസ് ചെയർമാൻമാർ) കെ.പി ശ്രീധരൻ, കെ മുഹമ്മദ് ആസിഫ് ക്രൺവീനർമാർ ) എന്നിവരെ തെരഞ്ഞെടുത്തു,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *