May 7, 2024

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ‌്ത്രീകളും കുട്ടികളും സമൂഹത്തിൽ സ്ഥാനമില്ലാത്തവരായി മാറിയെന്ന‌് എം വി ഗോവിന്ദൻ

0
മാനന്തവാടി:
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ‌്ത്രീകളും കുട്ടികളും സമൂഹത്തിൽ സ്ഥാനമില്ലാത്തവരായി മാറിയെന്ന‌് കെഎസ‌്കെടിയു സംസ്ഥാന പ്രസിഡന്റ‌്  എം വി ഗോവിന്ദൻ പറഞ്ഞു. സ‌്ത്രീപീഡനങ്ങളും കുട്ടികൾക്കെതിരെയുള്ള  അതിക്രമങ്ങളും ഇതാണ‌് തെളിയിക്കുന്നത‌്. ഉത്തർപ്രദേശ‌് സ‌്ത്രീപീഡനങ്ങളുടെ തലസ്ഥനമായി. പീഡനങ്ങളിൽ ഡൽഹിയേക്കാൾ മുമ്പിലാണ‌് യു.പി. ഭരണവർഗ്ഗത്തിന്റെ എല്ലാ ഒത്താശയും പ്രതികൾക്കുണ്ട‌്.
രാജ്യത്തെ 40 ശതമാനം വരുന്ന ജനത കിടപ്പാടമില്ലാത്തവരാണ‌്. നികുതി ചീട്ട‌് ഇല്ലാത്തതിനാൽ ജാമ്യമെടുക്കാനാവാതെ പെറ്റിക്കേസിൽപോലും വർഷങ്ങളോളം ജയിൽ കിടക്കേണ്ടി വരികയാണ‌്. മതനിരപേക്ഷത രാജ്യത്ത‌് കിട്ടാക്കനിയായി. ഇതിനെല്ലാം ബദലാണ‌് കേരളം. മറ്റുസംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്ഥമായി ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന പാവപ്പെട്ടവരുടെ നാടാണ‌് കേരളം. വികസിത മുതലാളിത്ത രാജ്യങ്ങളോടാണ‌് കേരളം മത്സരിക്കുന്നത‌്. ഈ ബദൽ ഇന്ത്യക്ക‌ും വേണം. 
മാവോയിസ‌്റ്റുകൾ കാട്ടിൽ ആരോടാണ‌് വർഗസമരം നടത്തുന്നത‌്. ആളെകൊല്ലുന്ന സംഘമായി ഇവർ മാറി. ഭീകരവാദമാണ‌് മുഖമുദ്ര. കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി എന്ത‌് തീവ്രനിലപാടാണ‌് ഇവർ സ്വീകരിച്ചിട്ടുള്ളത‌്. കാട്ടിൽകഴിയുകയാണ‌്, പട്ടിണിയാണ‌് എന്നെല്ലാം പറഞ്ഞ‌് മനുഷ്യത്വമുഖം നൽകി മാധ്യമങ്ങൾ മാവോയിസ‌്റ്റുകളെ മഹത്വവൽക്കരിക്കുകയാണ‌്. കേരളത്തിൽ അസാധ്യമെന്ന‌് കരുതിയ പദ്ധതികളെല്ലാം എൽ.ഡി.എഫ‌് സർക്കാർ പൂർത്തിയാക്കുകയാണ‌്. ഉമ്മൻചാണ്ടിയുടെ കാലത്ത‌് ഫയലുകളെല്ലാം കെട്ടിപ്പൂട്ടി സീൽചെയ‌്ത‌് വച്ചിരിക്കുകയായിരുനെന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *