May 4, 2024

നീലഗിരി എജു കോൺക്ലേവ് ഡിസംബർ 14-ന്

0
Img 20191210 Wa0159.jpg
താളുർ: നീലഗിരി കോളജ് ഓഫ് ആർട്സ് & സയൻസിന്റെ ആഭിമുഖ്യത്തിൽ നീലഗിരി എജു കോൺക്ലേവ് ഡിസംബർ 14
ശനിയാഴ്ച്ച നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂല്യാധിഷ്ടിത വിദ്യാഭ്യാസവും യുവതലമുറയും എന്ന
പ്രമേയത്തിൽ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വൈസ്
ചാൻസിലർമാർ പങ്കെടുക്കും. കോളജ് കാമ്പസിൽ പുതുതായി നിർമ്മാണം പൂർത്തിയായ ഓഡിറ്റോറിയം ഉദ്ഘാടനത്തിന്റെ
ഭാഗമായാണ് എജ്യ കോൺക്ലേവ് നടക്കുന്നത്. ഭാരതിയാർ യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ പ്രൊഫ. ഡോ. പി. കാളിരാജ്
കോൺക്ലേവിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
തമിഴ് സംസ്കാരത്തിന്റെ പ്രതീകവും തമിഴ് സാഹിത്യത്തിലെ ഇതിഹാസവുമായ തിരുക്കുറൾ നീലഗിരി കോളേജിലെ
പഠനത്തിന്റെ ഭാഗമാക്കുന്ന ചടങ്ങ് അണ്ണാ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും, നീലഗിരി കോളജ് അഡൈ്വസറി
ബോർഡ് ചെയർമാനുമായ പ്രൊഫ. ഡോ. ഇ ബാലഗുരുസ്വാമി നിർവ്വഹിക്കും. പുരുഷാർത്ഥങ്ങളുടെ പൂർണ്ണ
സാക്ഷാൽക്കാരമടക്കം മനുഷ്യ ജീവിതത്തിലെ നൈതികതയും മൂല്യവും പങ്ക് വെക്കുന്ന കൃതി കൂടിയാണ്. രണ്ടായിരം
വർഷങ്ങൾക്ക് മുൻപ് ജീവിച്ച തിരുവള്ളുവർ രചിച്ച തിരുക്കുറൾ എന്ന മഹാകാവ്യം. നീലഗിരി കോളേജ് സെക്രട്ടറിയും
അന്താരാഷ്ട്ര പരിശീലകനുമായ റാഷിദ് ഗസ്സാലി പ്രമേയ പ്രഭാഷണം നടത്തും.
നീലഗിരി കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷണ പഠനങ്ങൾ നടത്താനും അവയെ
പ്രാത്സാഹിപ്പിക്കാനുമായി തുടക്കം കുറിക്കുന്ന സോഷ്യൽ സയൻസ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം കോഴിക്കോട്
സർവ്വകലാശാല മുൻ വൈസ് ചാസിലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ കെ എൻ കുറുപ്പ് നിർവ്വഹിക്കും. തുടർന്ന്
നടക്കുന്ന പാനൽ ഡിസ്കഷനിൽ കണ്ണൂർ സർവ്വകലാശാല മുൻ രജിസ്ട്രാറും കാസർഗോട് കേന്ദ്ര സർവ്വകലാശാലയിലെ
ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായ ഡോ. എം ദാസൻ, കേരള സർക്കാരിന്റെ സ്റ്റാർട്ട് അപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടിവ്
ഓഫീസർ(സി.ഇ. 2) ഡോ. സജി ഗോപിനാഥ്, കാരമട നിത്യാഞ്ജലി ആശ്രമത്തിന്റെ കാര്യദർശിയും സ്വാമി നിത്യ ചൈതന
യതിയുടെ പ്രമുഖ ശിഷ്യനുമായ ഷൗക്കത്ത് തുടങ്ങിയവർ മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്
സംസാരിക്കും. പ്രൊഫ. ടി മോഹൻബാബു മോഡറേറ്ററാകും പങ്കെടുക്കുന്ന പ്രതിനിധികൾക്ക് അതിഥികളുമായി
സംവദിക്കാനുള്ള അവസരവുമുണ്ടായിരിക്കും.
– ഉച്ചക്ക് ശേഷം നടക്കുന്ന സെഷനിൽ പ്രമുഖ പ്രഭാഷകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് ലഹരി
വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകും. തുടർന്ന് നടക്കുന്ന സമാപന ചടങ്ങിൽ ശാരീരിക വെല്ലുവിളികളെ
അതിജീവിച്ച് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിച്ച യുവ തലമുറക്ക് പ്രചോദനമായി മാറിയ ഷിഹാബ് പൂക്കോട്ടുർ
മുഖ്യാതിഥിയായി പങ്കെടുക്കും. ഹയർസെക്കന്ററി, കോളേജ് വിദ്യാർത്ഥികൾ അധ്യാപകർ, വിദ്യാഭ്യാസ വിചക്ഷണർ,
ഗവേഷകർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് എജു കോൺക്ലേവിൽ പങ്കെടുക്കാം,
– 2012-ൽ ഭാരതിയാർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത് തുടക്കം കുറിച്ച നീലഗിരി കോളജിൽ 9 ഡിഗ്രി
കോഴ്സുകളും, 5 പി. ജി കോഴ്സകളുമാണുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലധികം
വിദ്യാർത്ഥികൾ ഉപരിപഠനം നടത്തിവരുന്നു. മികച്ച പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തവും നവീനവുമായി വിവിധ
പാറേതര പ്രവർത്തനങ്ങളും മുൻവർഷങ്ങളിൽ കോളജിൽ നടത്തിയിട്ടുണ്ട്.
പ്രതസമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. എം. ദുരെ അക്കാദമിക്ക് ഡീൻ പ്രൊഫ. ടി മോഹൻബാബു,
അക്കാദമിക്ക് കോഡിനേറ്റർ അൻവർ സാദിക്ക് എം കെ, പി.ടി.എ പ്രസിഡന്റ് ജോസ് കുര്യൻ, പി. ആർ. ഒ ഉമ്മർ പി.എം, ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *