May 4, 2024

ടൗൺ ടീം പിണങ്ങോടിന്റെ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 13 മുതൽ പിണങ്ങോട് ഫ്ളെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ

0
കൽപ്പറ്റ:
പിണങ്ങോട്  പ്രദേശത്തെ കായിക ആരോഗ്യ മേഖലക്ക് സമഗ്ര
സംഭാവനകൾ നൽകാൻ ഉതകുന്ന രൂപത്തിൽ രൂപീകരിക്കപ്പെട്ട
ടൗൺ ടീം പിണങ്ങോടിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 13 മുതൽ
പിണങ്ങോട് ഫ്ളെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അഖിലേന്ത്യാ
സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തും.
500 സ് തീകൾക്കുള്ള പ്രത്യേക ഇരിപ്പിടം ഉൾപ്പെടെ 3000
ആളുകൾക്ക് കളി കാണാനുള്ള ഗ്യാലറി സൗകര്യമാണ് ഇപ്പോൾ
ഒരുക്കിയിരിക്കുന്നത്. കേരള സെവൻസ് ഫുട്ബോൾ അസോസി
യേ ഷനിൽ രജിസ്റ്റർ ചെയ്
ത കേരളത്തിലെ പ്രശസ്തരായ 16
ടീമുകളാണ് മത്സരത്തിൽ അണിനിരക്കുന്നത്.
പിണങ്ങോട് പ്രദേശത്തെ ചെറുപ്പക്കാരായ ഫുട് ബോളിനെ
സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ടൗൺ ടീം പിണങ്ങോട്.
ആരോഗ്യ ജീവകാരുണ്യ കായിക മേഖലയിൽ സ്തുത്യർഹമായ
(പ്രവർത്തനമാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
– പഞ്ചായത്ത് മിനി സ് സ്റ്റേഡിയത്തിൽ സ്ഥിരമായി ലൈറ്റ്
സംവിധാനം സ്ഥാപിക്കുക വഴി രാത്രിയും ഫുട്ബോൾ പ്രാക്ടീസി
നും ആരോഗ്യ സംരക്ഷണ പ്രവർത്ത നങ്ങ ൾ ക്കും കൂടുതൽ
സാധ്യതയേറി. ഗ്രൗണ്ട് ലെവലിങ് ഉൾപ്പെടെ രണ്ടു ഘട്ടങ്ങളിലായി
6 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ
ഈ കൂട്ടായ്മക്ക് സാധിച്ചു.
സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ
വിജയിക്കുന്ന ടീമിന് ഒരു ലക്ഷം രൂപയും ട്രോഫിയും റണ്ണേഴ്
അപ്പിന് അമ്പതിനായിരം രൂപയും ട്രോഫിയും ആണ് നൽകുന്നത്.
– ഫുട്ബോൾ മത്സരങ്ങളിൽ നിന്നും ലഭിക്കുന്ന തുക പ്രദേശത്തെ
കിഡ് നി ക്യാൻസർ രോഗികളുടെ ജീവകാരുണ്യ പ്രവർത്തന
ങ്ങൾക്കും ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള വിദേശ കോച്ചിനെ
ഫുട് ബോൾ അക്കാദമിയുടെ വളർച്ചയ്ക്കും ഉപയോഗപ്പെടുത്താ
നാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. 
പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സി. കെ.
അബ്ദുൽ അസീസ്, സബ് കമ്മിറ്റി ഭാരവാഹികളായ ജാസർ പാലക്കൽ, നൗഷാദ് കെ., റഊഫ് മണ്ണിൽ എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *