April 29, 2024

പ്രൊജക്റ്റ് വിഷൻ ദുരിതബാധിത കുടുംബത്തിനായി നിർമിച്ച ഭവനത്തിന്റെ താക്കോൽ കൈമാറി

0
Mg 4676.jpg
കണിയാമ്പറ്റ:    പ്രളയ ദുരന്താനന്തരം  പ്രൊജക്റ്റ് വിഷൻ നടപ്പിലാക്കി വരുന്ന നിരവധി പ്രവർത്തനങ്ങളുടെ  ഭാഗമായി കേരള മൈനോരിറ്റി ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ  ദുരിതബാധിത  കുടുംബത്തിനായി നിർമിച്ച  ഭവനത്തിന്റെ താക്കോൽ കൈമാറ്റം വയനാട്  ആർ .ടി. ഒ ജെയിംസ് എം.പി നിർവ്വഹിച്ചു. മില്ലുമുക്ക്, അനിയേരിക്കവല സ്വദേശി കുളക്കാട്ടിൽ നുസ്റത്തിനായാണ് വീട്  നിർമിച്ചു നൽകിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ  , വാർധക്യ രോഗികൾ ,വികലാംഗർ     എന്നിവർക്കു മുൻഗണന നൽകിയാണ് പ്രൊജക്റ്റ് വിഷൻ ഉപഭോക്താക്കളെ തിരെഞ്ഞെടുത്തത് .550  സ്ക്വയർഫീറ്റ്  വരുന്ന വീട്ടിൽ ഒരു ഹാൾ ,   2  ബെഡ്റൂം , അടുക്കള, കുളിമുറി എന്നിവ ഉൾപ്പെട്ടതാണ് . 5  ലക്ഷത്തോളം രൂപയാണ് നിർമ്മാണച്ചിലവ് പ്രളയാനന്തരം  നിരവധി  പ്രവർത്തനങ്ങൾ വയനാട് കേന്ദ്രീകരിച്ച് നടത്തി വരികയാണ് പ്രൊജക്റ്റ് വിഷൻ. 1500  ഓളം കുടുംബങ്ങൾക് കിറ്റുകളും, തുടർന്ന്   ബെഡും,  5  പഞ്ചായത്തുകളിലായി 300  ഓളം താത്കാലിക ഭവനങ്ങളും പ്രൊജക്റ്റ് വിഷൻ നിർമിച്ചു നൽകിയിട്ടുണ്ട്. കണിയാംമ്പറ്റ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ബിനു ജേക്കബ്, ലൈഫ്മിഷൻ വയനാട് ഡയറക്ടർ സിബി ജോർജ്,കണിയാംമ്പറ്റ വാർഡ് മെമ്പർമാരായ റഷീന സുബൈർ, ഇബ്രാഹിം കേളോത്ത്, അബ്ബാസ് പുന്നോടിൽ എന്നിവരും അനസ് കെ.സി, അജയകുമാർ പ്രൊജക്റ്റ് വിഷനെ പ്രതിനിധീകരിച്ച് നാഷണൽ കോഓർഡിനേറ്റർ സിബു  ജോർജ്, ഡയറക്ടർ ഫാ. ജോർജ് കണ്ണന്താനം എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *