April 29, 2024

5 കിലോ ഗ്യാസ് സിലിണ്ടറിനും ഇനി മുതൽ സബ്‌സിഡി: വർഷം 34 സിലിണ്ടറെടുക്കാം.

0
Gyas.jpg
പനമരം: സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടിയുള്ള അഞ്ച് കിലോയുടെ ഗ്യാസ് സിലിണ്ടര്‍ ജില്ലതല വിതരണ ഉദ്ഘാടനം മാനന്തവാടി സയ ഇന്‍ഡേന്‍ എജന്‍സിക്ക് സിലിണ്ടര്‍ നല്‍കി ഐ.ഒ.സി എ.ആര്‍ മാനേജര്‍ റെജീന ജോര്‍ജ് നിര്‍വഹിച്ചു.  വയനാട് ജില്ലയില്‍ ഗാര്‍ഹിക ആവശ്യത്തിനായാണ് അഞ്ച് കിലോയുടെ സിലണ്ടര്‍ നല്‍കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് 5 കിലോയുടെ സിലിണ്ടര്‍. ചുരുങ്ങിയ ചിലവില്‍ റീഫില്‍ ചെയ്യാം. വര്‍ഷത്തില്‍ 34 സിലിണ്ടര്‍ സബ്‌സിഡിയോട് കൂടി ലഭിക്കും. ഉപയോഗിക്കാനും എളുപ്പമാണ്. നിലവിലുള്ള ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറില്‍ നിന്ന് 5 കിലോ സിലിണ്ടറിലേക്ക് മാറാന്‍ ഗ്യാസ് ഏജന്‍സിയെ സമീപിക്കണം. യോഗത്തില്‍ സലീം കുളങ്ങരത്ത്, കെ.പി.സാജിര്‍, പി.ടി. വിജയന്‍, സറീന ഹാരിസ്, വി.പി.ഷമീര്‍, മാത്യുസ്, അനിത, രാജന്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *