April 28, 2024

ദുരിതങ്ങള്‍ക്കു നടുവില്‍ ഓടമ്പംപൊയില്‍ കോളനിയിലെ കുടുംബങ്ങള്‍.

0
Kitchen.jpg
  

കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്ത്  മൂന്നാം വാര്‍ഡിലെ  കോക്കുഴി ഓടമ്പംപൊയില്‍ കോളനിയിലെ കുടുബങ്ങള്‍ ദുരിതങ്ങള്‍ക്കു നടുവില്‍. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു സൗകര്യംപോലും ഇല്ലാതെ വലയുകയാണ് കോളനിയിലെ പല കുടുംബങ്ങളും. 
മണിയങ്കോട് പുഴയോടു ചേര്‍ന്നു ഏകദേശം അര ഏക്കറിലാണ് ഓടമ്പംപൊയില്‍ കോളനി. പണിയ വിഭാഗത്തില്‍പ്പെട്ട പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇവിടെ താമസം.
ഭവന നിര്‍മാണം കാട്ടിക്കൂട്ടലായി മാറിയതു പ്രകടമാണ് കോളനിയില്‍. മഴയത്തു ചോര്‍ന്നൊലിക്കുന്നതാണ് കോളനിയിലെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള വീടുകള്‍. ഇവയില്‍ ചിലതിന്റെ തിണ്ണ മുറ്റത്തുനിന്നു അര മീറ്ററോളം ഉയരത്തിലാണെങ്കിലും പടികള്‍ നിര്‍മിച്ചിട്ടില്ല. കുട്ടികളും മുതിര്‍ന്നവരും മുറ്റത്തുനിന്നു വീട്ടിലേക്കു കയറാനും ഇറങ്ങാനും  വിഷമിക്കുകയാണ്. ഏതാനും  വീടുകളില്‍ അടുക്കള, ശുചിമുറി സൗകര്യമില്ല. തറയില്‍ അടുപ്പുകൂട്ടിയാണ് പാചകം. വീടിനോടു ചേര്‍ന്നു പ്ലാസ്റ്റിക്് ഷീറ്റിനു കെട്ടിമറച്ച കുഴികളിലും പുഴയിലുമായാണ് സ്ത്രീകളടക്കമുള്ളവര്‍ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നത്. 
കോളനിവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിനു അടിയന്തര പരിഹാരം കാണണമെന്നു യൂത്ത് കോണ്‍ഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ആല്‍ഫിന്‍ അമ്പാറയില്‍ അധ്യക്ഷത വഹിച്ചു. കെ.ടി. ശ്രീജിത്ത്, അനൂപ് കോക്കുഴി, രാജീവന്‍ കോക്കുഴി, ബിജു കോക്കുഴി, സലിം ബാവ, ഷെമീര്‍ പിണങ്ങോട് എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *