May 4, 2024

സർഫാസി നിയമം റദ്ദാക്കണം :- റി. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ

0


പാവപ്പെട്ടവരെ കിടപ്പാടം പോലും പിടിച്ചെടുത്ത് തെരുവിലെറിയുകയും എന്നാൽ, കോർപ്പറേറ്റുകളുടെ ഒരു മൊട്ടുസൂചി പോലും ജപ്തിചെയ്യാതിരിക്കുകയും ചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ സർഫാസി നിയമം റദ്ദാക്കണമെന്ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ പറവൂരിൽ നടന്ന എറണാകുളം ജില്ലാ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് റി. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. കോർപ്പറേറ്റുകൾക്ക് സമാശ്വാസം പകരാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലും (NCLT) സാധാരണക്കാരെ തെരുവിലെറിയാൻ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലും (DRT) സ്ഥാപിച്ചിട്ടുള്ളതിനു പിന്നിലെ വിവേചനവും അദ്ദേഹം തുറന്നു കാട്ടി. 
കൺവെൻഷനിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. അഡ്വ. വി.കെ. പ്രസാദ്,  എം.കെ. ദാസൻ, സി.എസ്. മുരളി, ജയ്‌സൺ പാനികുളങ്ങര, കെ.പി. സേതുനാഥ്, എൻ.എം. പിയേഴ്‌സൺ, പി.ജി. ഹരി, അഡ്വ. തുഷാർ നിർമ്മൽ സാരഥി, കെ.എച്ച്. സദക്കത്ത്, ശ്രീജിത്ത് കുറ്റ്യാടി, കെ. രാജേഷ് കൊല്ലം, ടി.സി. സുബ്രഹ്മണ്യൻ, എൻ.ജെ. പയസ്, സി.പി. നഹാസ്, എൻ.പി. അയ്യപ്പൻകുട്ടി, പ്രേംബാബു, പ്രവിത ഉണ്ണികൃഷ്ണൻ, ജോയ് പവേൻ, ജോർജ്ജ് മാത്യു, പി.എ. കുട്ടപ്പൻ, കുഞ്ഞുമോൾ വർഗ്ഗീസ് തുടങ്ങിയവർ അഭിവാദ്യ പ്രസംഗം നടത്തി. പറവൂരിലെ ഡി.ജി. മുരളിക്ക് അംഗത്വം നൽകിക്കൊണ്ട് അഡ്വ. കെ.എസ്. മധുസൂദനൻ പുതിയ അംഗത്വം ചേർക്കലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പരാതി നൽകാനുള്ള ഫോമുകളും വിതരണം ചെയ്തു. 
കൺവെൻഷൻ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറൽ കൺവീനർ സ: വി.സി. ജെന്നി ഉദ്ഘാടനം ചെയ്തു. സമിതിയുടെ നയരേഖ സംസ്ഥാന കമ്മറ്റി അംഗം പി.ജെ. മാന്വൽ അവതരിപ്പിച്ചു. 250 ദിവസമായി അന്തിമ പ്രക്ഷോഭം നടത്തുന്ന ബാങ്ക് വായ്പ തട്ടിപ്പിനിരയാക്കി സർഫാസി നടപടികൾ നേരിടുന്ന കുടുംബങ്ങൾക്ക് ആധാരം തിരിച്ചു നൽകാനും സർക്കാരിന് ചെലവാകുന്ന തുക വായ്പാ തട്ടിപ്പ് നടത്തിയവരിൽ നിന്ന് വസൂലാക്കാനും വായ്പ തട്ടിപ്പു കേസുകളുടെ കുറ്റവിചാരണ നടത്താൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും അടിയന്തിരമായി സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങലെ പ്രതിനിധീകരിച്ചുകൊണ്ട് സതീഷ് ഭാസ്‌ക്കർ പ്രമേയം അവതരിപ്പിച്ചു. 
പറവൂർ കെ.ആർ. ഗംഗാധരൻ ഹാളിൽ നടന്ന ജില്ലാ കൺവെൻഷനിൽ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.  പി.കെ. വിജയൻ ചെയർപേഴ്‌സൺ, എ.ടി. ബൈജു ജനറൽ കൺവീനർ, ഷാജഹാൻ അബ്ദുൾഖാദർ, സി.ജി. സന്തോഷ് എന്നിവർ വൈസ് ചെയർപേഴ്‌സൺ, പ്രീത ഷാജി, ലിനറ്റ് ജയിൻ ബാബു ജോയിന്റ് കൺവീനർമാർ എന്നിവർ നേതൃത്വം കൊടുക്കുന്ന 31 അംഗ സമിതിയെ ആണ് തെരഞ്ഞെടുത്തത്. 
സർഫാസി നടപടിയിലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാൻ നിയമസഭ നിയോഗിച്ച 11 എം.എൽ.എ. മാർ അടങ്ങുന്ന അഡ്‌ഹോക്ക് കമ്മറ്റിയുടെ റിപ്പോർട്ട് നിരാശാജനകമാണെന്ന് കൺവെൻഷൻ വിലയിരുത്തി. ഉഞഠ യെ കുറിച്ചോ അഞഇ യെ ക്കുറിച്ചോ ഇഖങ കോടതിയുടെ ഇടപെടലിനെ കുറിച്ചോ, ബാങ്കുകൾ അമിത പലിശ ഈടാക്കുന്നതിനെ കുറിച്ചോ യാതൊരു പരാമർശവും ഇല്ലാതെ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് ഫലത്തിൽ സർഫാസി നിയമത്തെ പരിഷ്‌കരിച്ച് ജനങ്ങൾക്കു മേലെ അടിച്ചേൽപ്പിക്കുന്നതായി മാറിയെന്നത് പ്രതിഷേധാർഹമാണ്. പ്രീത ഷാജിയുടെ സമരത്തെ തുടർന്ന് കേരളീയ സമൂഹത്തിൽ ഉയർന്നു വന്ന പ്രതിരോധങ്ങളെ തണുപ്പിക്കുന്നതിന് ബോധപൂർവ്വം എഴുതിയുണ്ടാക്കിയ റിപ്പോർട്ട് തള്ളിക്കളയണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *