April 27, 2024

മാര്‍ച്ച് 20 നകം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

0
Panchayath Dinaghosham Sangadakasamithi Yogathil Manthri A C Moideen Samsarikunnu.jpg

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 20 നകം പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ നിര്‍ദ്ദേശം നല്‍കി. വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ ഏറ്റവും പിന്നിലായുള്ള ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ മന്ത്രി ആരാഞ്ഞു. സെക്രട്ടറിമാര്‍, അദ്ധ്യക്ഷന്‍മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും പദ്ധതി നിര്‍വ്വഹണം പിന്നോട്ട് പോയതിന്റെ വിശദീകരണം തേടി. ക്ഷീര കര്‍ഷകര്‍ക്കുള്ള ആനുകൂല്യ വിതരണത്തിലെ  കാലതാമസം ഒഴിവാക്കണം. നെല്‍കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും ജനവരിയോടെ പൂര്‍ത്തിയാക്കണം. പല പദ്ധതികളും കാര്യ നിര്‍വ്വഹണത്തിലെ പോരായ്മകള്‍ കാരണം ലക്ഷ്യത്തിലെത്താത്ത അവസ്ഥയുണ്ടാകരുത്. സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ ഫണ്ട് വിനിയോഗവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആദിവാസികളടക്കമുള്ള ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ വൈകിപ്പിക്കുന്നത് ശരിയായ പ്രവണതയല്ല. ഇക്കാര്യത്തില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. 
സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം
സ്വാഗതസംഘം രൂപവത്കരിച്ചു
ഫിബ്രവരി 18, 19 തീയ്യതികളില്‍ ജില്ലാ ആതിഥ്യം വഹിക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.തുളസിഭായ് അദ്ധ്യക്ഷത വഹിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ,  കെ.ജി.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.വിശ്വംഭരപണിക്കര്‍, ഗ്രാമ വികസന വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം.പി.അജിത്ത് കുമാര്‍, ബീനാ വിജയന്‍, വി.എ.മജീദ്, ടി.എസ്.ദിലീപ് കുമാര്‍, തോമസ് വക്കത്താനം, യാഹ്യഖാന്‍ തലയ്ക്കല്‍, പി.എ.ബാബു, പി.എം.നാസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.ടിംപിള്‍ മാഗി എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, എം.പിമാര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്. ജില്ലയിലെ മൂന്ന് എം.എല്‍.എ മാരുള്‍പ്പെടെ 22 പേരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.തുളസിഭായി ചെയര്‍മാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.ടിംപിള്‍ മാഗി കണ്‍വീനറുമായ 14 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍വന്നു. പരിപാടിയുടെ നടത്തിപ്പിനായി 16 സബ്കമ്മിറ്റികള്‍ ഉള്‍പ്പെടെ വിപുലമായ സ്വാഗത സംഘമാണ് രൂപവത്കരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *