April 28, 2024

പത്താം തരം ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷകള്‍ ഡിസംബര്‍ 21ന് തുടങ്ങും

0
സിവിജി റോഡില്‍ നടയത്തുവയല്‍ ബസ് സ്റ്റോപ്പിനു സമീപമുള്ള ഞാവല്‍ മരവും ഓടത്തോട് ജംഗ്ഷനു സമീപമുള്ള സില്‍വര്‍ ഓക്ക് മരവും ഡിസംബര്‍ 23 ന് രാവിലെ 11.30 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ലക്കിടി സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും.
കാരണം ബോധിപ്പിക്കാന്‍ അവസരം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ പടിഞ്ഞാറത്തറ പഞ്ചായത്തില്‍ പുനര്‍വിന്യാസത്തില്‍ തുടരവെ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന ക്ലര്‍ക്ക് എന്‍.ടി.അനൂപിനെ സേവനത്തില്‍ നിന്നും നീക്കം ചെയ്യാന്‍ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  നീക്കം ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ 15 ദിവസത്തിനകം വയനാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുമ്പാകെ നേരിട്ട് ഹാജരായി സമര്‍പ്പിക്കണം അല്ലാത്തപക്ഷം ഒന്നും ബോധിപ്പിക്കാനില്ലായെന്ന നിഗമനത്തില്‍ സേവനത്തില്‍ നിന്നും നീക്കം ചെയ്യും.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ മീന്‍മുട്ടി, കുറ്റിയാംവയല്‍, കോട്ടുകുളം, കാക്കനംകുന്ന് എന്നിവിടങ്ങളില്‍ ഡിസംബര്‍ 20 രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.


പൊതുവിദ്യാഭ്യാസവകുപ്പ് കേരളസംസ്ഥാന സാക്ഷരതാ മിഷന്‍ മുഖാന്തിരം നടപ്പിലാക്കുന്ന പത്താം തരം, ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷകള്‍ ഡിസംബര്‍ 21ന് തുടങ്ങും. ജില്ലയില്‍ പത്താം തരത്തിന് 220 സ്ത്രീകളും 196 പുരുഷന്‍മാരും ഉള്‍പ്പെടെ 416 പേര്‍ പരീക്ഷ എഴുതും. ഇവരില്‍ 15 പേര്‍ പട്ടികജാതിക്കാരും 79 പേര്‍ പട്ടികവര്‍ഗ്ഗക്കാരുമാണ്. ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷം  256  സ്ത്രീകളും 118 പുരുഷന്‍മാരും ഉള്‍പ്പെടെ 374 പേരും ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷം 316 സ്ത്രീകളും 182 പുരുഷന്‍മാരും ഉള്‍പ്പെടെ 498 പേരുമാണ് പരീക്ഷ എഴുതുന്നത്. ഒന്നാംവര്‍ഷത്തില്‍ 11 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും 92 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലും രണ്ടാംവര്‍ഷം 30 പേര്‍ പട്ടികജാതിക്കാരും 90 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമാണ്. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പഠിതാക്കളും അതത് സ്‌ക്കൂളില്‍ നിന്നും ഹാള്‍ ടിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *