May 5, 2024

പൗരത്വ നിയമ ഭേദഗതി: സി.പി.എമ്മും കോണ്‍ഗ്രസ്സും തെറ്റിധരിപ്പിക്കുന്നു: അഡ്വ. കെ.പി പ്രകാശ് ബാബു

0
പനമരം: ഇന്ത്യാ രാജ്യത്തെ ഒരു പൗരനെയും ബാധിക്കുന്നതല്ല പൗരത്വ ഭേദഗതി നിയമം എന്ന യാഥാര്‍ത്ഥ്യം ബോധ്യമായിട്ടും മതങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന ആപല്‍ക്കരമായ പ്രചണങ്ങളാണ് സി.പി.എമ്മും കോണ്‍ഗ്രസ്സും നടത്തുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു പറഞ്ഞു. ഇന്ത്യയില്‍ ഇരട്ട പൗരത്വവും  വിവേചനവുമില്ലെന്നും മുസ്ലിം സഹോദരന്മാര്‍ രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും മുഖ്യമന്ത്രിയുമായ രാജ്യത്ത് ഇത്തരം കള്ളപ്രചരണങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. 2003ല്‍ മന്‍മോഹന്‍ സിംഗും 2012ല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സും പ്രകാശ് കാരാട്ടും ആവശ്യപ്പെട്ട ഭേദഗതി മാത്രമാണ് നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പൗരത്വ ഭേദഗതിയുടെ പേരില്‍ കലാപമുണ്ടാക്കുന്നവരും പ്രതിഷേധിക്കുന്നവരും സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി തെറ്റുതിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശില്‍പ്പശാലയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ അധ്യക്ഷത വഹിച്ചു. എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.മോഹന്‍ദാസ്, ശാന്തകുമാരി.കെ, രാധസുരേഷ്, അല്ലിറാണി സി.ആര്‍, പ്രശാന്ത് മലവയല്‍, വി.കെ രാജന്‍, പി.എം അരവിന്ദന്‍, കണ്ണന്‍ കണിയാരം, ആരോടരാമചന്ദ്രന്‍, ജോര്‍ജ്, വില്‍ഫ്രഡ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *