May 1, 2024

ആരവം 2020 ഇന്ന് മത്സരമില്ല: ആദ്യ കളിയിൽ ആസിഫ് സഹീർ ഇലവന് വിജയം

0
Img 20191230 Wa0083.jpg
വെള്ളമുണ്ട:
 സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടെ  വെള്ളമുണ്ട ചാൻസിലേഴ്സ് ക്ലബ്ബും കെയർ ചാരിറ്റിയും ചേർന്ന് കുനിങ്ങാരത്ത്  അബൂട്ടി ഹാജി ആന്റ് പി.സി. കേശവൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് എവർ റോളിംഗ് ട്രോഫിക്കും  ഫഹദ് അഫ്സൽ മെമ്മോറിയൽ  റണ്ണേഴ്സ് എവർ റോളിംഗ് ട്രോഫിക്കും  വേണ്ടിയുളള രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്  ആരവം 2020 ന് വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വർണ്ണാഭമായ തുടക്കം. 
 ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന ദിവസം പ്രളയം തകര്‍ത്ത വയനാടുള്‍പ്പടെയുള്ള പ്രദേശങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം ലക്ഷ്യം വെച്ചുള്ള ലെജന്‍ട്രി മത്സരം ആണ് നടന്നത്..മത്സരത്തിൽ ഐ. എം വിജയൻ ഇലവനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ആസിഫ് സഹീർ ഇലവൻ വിജയിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ. എം വിജയന്‍, പ്രഗത്ഭ മുന്‍കാല ഫുട്‌ബോള്‍ താരങ്ങളായ ആസിഫ് സഹിര്‍, യു. ഹബീബുറഹ്മാന്‍, സുശാന്ത്മാത്യു, സുധീര്‍കുമാര്‍, രാജേഷ്, നെല്‍സണ്‍, പ്രിന്‍സ്, തുടങ്ങിയവര്‍ പങ്കെടുത്തു.
 എല്ലാവര്‍ക്കും വീട് എന്നതാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ 20 പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്. ആരവം 2020 ന്റെ ഉദ്ഘാടനവേദിയില്‍ പൂര്‍ത്തീകരിച്ച 5 വീടുകളുടെ താക്കോല്‍ എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, , ഐ. സി.ബാലകൃഷ്ണന്‍, വെള്ളമുണ്ട  പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി, എടവക  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ ,  തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം. ബാബു എന്നിവര്‍ കൈമാറി.  
ചടങ്ങിൽ സ്വാഗതസംഘം  ചെയർമാൻ പി.കെ.അമീൻ അധ്യക്ഷത വഹിച്ചു. കൺവീനർ റഫീഖ്, എസ്.എഫ്.എ  .സംസ്ഥാന പ്രസിഡണ്ട് ലെനിൻ, ജില്ലാ പഞ്ചായത്തംഗം എ. ദേവകി,  നാസർ കുനിങ്ങാരത്ത്, അബ്ദുൾ നാസർ കീരിയിൽ, റഫീഖ് തോക്കൻ, പി.ഗഗാറിൻ  ഇ.കെ. ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.  ഉദ്ഘാടന മത്സരത്തിൽ ഐ.എം. വിജയൻ ആദ്യ ഗോൾ നേടി. ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഓരോ ദിവസവും വിവിധ കലാസാംസ്‌ക്കാരിക പരിപാടികള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുക്കും.29ന് ഘോഷയാത്രയോടുകൂടിയാണ് ഉദ്ഘാടന സമ്മേളനം നടന്നത്. 
സാമൂഹ്യ- രാഷ്ട്രീയ- കായിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. . വെള്ളമുണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജീകരിച്ച ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്.ഗ്യാലറിയില്‍ 6000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുണ്ട് .സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഗ്യാലറിയില്‍ ഇരിപ്പിടം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
നാളത്തെ   (31-12-2019 ചൊവ്വ)മൽസരത്തിൽ സബാൻ കോട്ടക്കൽ ലക്കിസോക്കർ ആലുവയെ നേരിടും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *