April 28, 2024

‘പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു’ എസ് വൈ എസ് ജില്ലാ ലോങ് മാര്‍ച്ച് ഇന്ന്

0

.

കല്‍പ്പറ്റ:'പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ജില്ലാ ലോങ് മാര്‍ച്ച് ഇന്ന്  നടക്കും. രാവിലെ ഒന്‍പതിന് നാലാം മൈലില്‍ വെച്ച് സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍ ഫഌഗ് ഓഫ് ചെയ്യും.മാര്‍ച്ച്  വൈകിട്ട് അഞ്ചിന് കമ്പളക്കാട് സമാപിക്കും.ജില്ലാ പ്രസിഡന്റ് ചെറുവേരി മുഹമ്മദ് സഖാഫി, ജനറല്‍ സെക്രട്ടറി സി എം നൗശാദ് കണ്ണോത്ത്മല എന്നിവര്‍ നയിക്കുന്ന മാര്‍ച്ചിന് ജില്ലാ ക്യാബിനറ്റ് അംഗങ്ങളായ മുഹമ്മദലി സഖാഫി പുറ്റാട്, വി സുലൈമാന്‍ സഅദി വെള്ളമുണ്ട, അസീസ് മാക്കുറ്റി, ലതീഫ് കാക്കവയല്‍, ബശീര്‍ സഅദി നെടുങ്കരണ, സുബൈര്‍ അഹ്‌സനി തരുവണ, നസീര്‍ കോട്ടത്തറ,അബ്ദുല്‍ ഗഫൂര്‍ സഖാഫി കുന്നളം, സുലൈമാന്‍ അമാനി കാരക്കാമല നേതൃത്വം നല്‍കും.
മാര്‍ച്ച് ഇന്ത്യയെ അരക്ഷിതാവസ്ഥയിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാവും.ആയിരത്തോളം വരുന്ന ടീം ഒലീവ് അംഗങ്ങളും എസ് വൈ എസ് പ്രവര്‍ത്തകരും ലോങ്് മാര്‍ച്ചില്‍ അണിനിരക്കും.2020 ജനുവരി 11ന് ഇതേ പ്രമേയത്തില്‍ മാനന്തവാടിയില്‍  ജില്ലാ യുവജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് കമ്പളക്കാട് നടക്കുന്ന സമാപന പരിപാടിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കൈപ്പാണി അബൂബക്കര്‍ ഫൈസി,കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്മദ് കുട്ടി ബാഖവി,അബ്ദുല്‍ മജീദ് തലപ്പുഴ, അമ്പിളി ഹസന്‍ ഹാജി, കെ അബ്ദുസ്സലാം ഫൈസി, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, മുത്തുക്കോയ തങ്ങള്‍,അലവി സഅദി, ടി പി അബ്ദുസ്സലാം മുസ്്‌ലിയാര്‍ തുടങ്ങിയവര്‍ ലോങ്് മാര്‍ച്ചിനെ കമ്പളക്കാട് വെച്ച് അഭിവാദ്യം ചെയ്യും.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍ അഞ്ചാം പീടിക മുഖ്യ പ്രഭാഷണം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *