May 3, 2024

വിമുക്തി ചെസ്സ് ടൂർണ്ണമെന്റ് സമാപിച്ചു:. ആഷിഷ് അലക്സ് തോമസും ഷാരോൺ ബിജുവും ചാമ്പ്യന്മാർ

0
Img 20200222 Wa0038.jpg
ബത്തേരി: സംസ്ഥാന വിമുക്തി ലഹരിവർജ്ജന മിഷന്റെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയും എക്സൈസ് വകുപ്പും ഇന്ത്യൻ ചെസ്സ് അക്കാദമിയും സംയുക്തമായി   ബത്തേരി ഹോട്ടൽ ഗ്രാന്റി ഐറിസ് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റും ചിത്രപ്രദർശനവും സമാപിച്ചു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ഷെബീർ അഹമ്മദ്‌ , അസി. എക്സൈസ് ഇൻസ്പെക്ടർ വി.കെ. മണികണ്‌ഠൻ എന്നിവർ ആശംസ അർപ്പിച്ചു. സീനിയർ വിഭാഗത്തിൽ ആഷിഷ് അലക്സ് തോമസ് ചാമ്പ്യനായി. അലക്സ് തോമസ്,   .വി.എസ്. സുരേഷ്  എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ഷാരോൺ ബിജു ചാമ്പ്യനായി. കാർത്തിക് കൃഷ്ണ, നന്തു കൃഷ്ണ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ ആകെ 15,000/- രൂപയുടെ സമ്മാനങ്ങൾ നൽകി. എക്‌സൈസ്  ഇൻസ്പെക്ടർ വി.ആർ.. ജനാർദ്ദനൻ സമ്മാനങ്ങൾ നൽകി.  നാഷണൽ ചെസ്സ് താരങ്ങളായ ആൻ സന്തോഷ് , പുണ്യ ആർ.വി., അനന്തനാരായണൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഐ സി.എ പ്രസിഡണ്ട് പി എസ്. വിനീഷ്, സെക്രട്ടറി   വി ആർ സന്തോഷ്, വൈസ് പ്രസിഡണ്ട് പി സി ബിജു, ആർബിറ്റർ രമേഷ് ആർ. എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *