April 26, 2024

ബേഗൂര്‍ കോളനി ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു :ഭക്ഷണ ലഭ്യത ഉറപ്പു വരുത്തും.

0
Prw 615 Collector Thirunelly Il Colony Sandharshikunnu.jpg

    തിരുനെല്ലി ബേഗൂര്‍ കോളനി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള സന്ദര്‍ശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കോളനിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്. ഭക്ഷണ ലഭ്യത, ആരോഗ്യ കാര്യങ്ങള്‍ തുടങ്ങിയവ ഉറപ്പ് വരുത്തിയും രോഗവുമായി ബന്ധപ്പെട്ട കോളനിവാസികളുടെ ആശങ്കകള്‍ക്ക്  പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചും രാത്രി ഒമ്പത് മണിയോടെയാണ് ജില്ലാകളക്ടര്‍ കോളനിയില്‍ നിന്നും മടങ്ങിയത്. ഊരാളി, കാട്ടുനായ്ക്ക വിഭാഗത്തിലെ 123 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ക്ക് ശുചീകരണത്തിനാവശ്യമായ സോപ്പുകളും മറ്റും വിതരണം ചെയ്യുന്നതിനുളള നടപടികളും സ്വീകരിച്ചു. കോളനിയിലെ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രോട്ടീന്‍ കിറ്റുകളും ഭക്ഷണ കിറ്റുകളും നേരത്തെ തന്നെ കോളനിയില്‍ വിതരണം നടത്തിയിരുന്നു. തൊട്ടടുത്ത കാട്ടുനായ്ക കോളനിയായ ഗുണ്ടന്‍ കോളനിയും ട്രൈബല്‍ സ്‌പെഷ്യല്‍ കോവിഡ് കെയര്‍ സെന്ററായ തിരനെല്ലി ആശ്രമം സ്‌കൂളും കളക്ടര്‍ സന്ദര്‍ശിച്ചു. കേന്ദ്രത്തില്‍ 40 പേരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആര്‍.ടി.ഒ എം.പി ജയിംസ്,ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജി.പ്രമോദ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നജുമുദ്ദീന്‍, കമ്മിറ്റ്‌മെന്റ് സോഷ്യല്‍ വര്‍ക്കര്‍ വി.പി അക്ബര്‍ അലി തുടങ്ങിയവരും ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *