April 26, 2024

ഒരു വയസ്സുള്ള നായകുട്ടിക്ക് വിജയകരമായി നേത്ര ശസ്ത്രക്രിയ നടത്തി.

0
Img 20200408 Wa0099.jpg
  കൽപ്പറ്റ :
നേത്രരോഗത്തിന് ദീർഘ കാലമായി ചികിത്സയിലായിരുന്ന ഒരു വയസ്സുള്ള നായകുട്ടിക്ക് വിജയകരമായി ശസ്ത്രക്രിയനടത്തി. 
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്സ്വദേശിനിയായ ശ്രീമതി ശോഭനനായരുടെ പഗ് ഇനത്തിൽപെട്ട ടിന്റു എന്ന ഒരു വയസ്സുള്ള നായകുട്ടിക്കാണ് വയനാട് വെറ്ററിനറി സർവ്വകലാശാലയിലെ മൃഗചികിത്സ കേന്ദ്രത്തിൽ വെച്ച് ശസ്ത്രക്രിയ നടത്തിയത്. നേത്രപടലത്തിലൂടെ ഐറിസ്  പുറത്തേക്ക് തള്ളിവരുന്ന സ്റ്റഫൈലോമ എന്ന രോഗത്തിന്റെ വിദഗ്ദ്ധ ചികിത്സക്കായി ഇന്നലെയാണ് ടിൻറുവിനെ കാഞ്ഞങ്ങാടുള്ള വെറ്ററിനറി ഡോക്ടർ പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലേക്ക്  റഫർ ചെയ്തത്. കൊറോണാബാധയെ തുടർന്ന് കർശനമായ സഞ്ചാരനിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാസർകോട് ജില്ലയിൽ നിന്നും വായനാട്ടേക്ക് ടിന്റുവിനെ കൊണ്ടുവരിക എന്നത് ഏറെ ദുഷ്കരമായിരുന്നു.. എങ്കിലും കാസറഗോഡ്, വയനാട് ജില്ലാ കളക്ടർമാരുടെ സമയോചിതമായഇടപെടലിലൂടെ ഇന്ന് കാലത്ത് 9 മണിക്ക് നായക്കുട്ടിയെ പൂക്കോടുള്ള സർവകലാശാല ചികിത്സ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ സർജറി വിഭാഗത്തിലെ നേത്ര ശസ്ത്രക്രിയ വിദഗ്ദനായ ഡോ സൂര്യാദാസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ജിഷ, വിബിൻ, രാഹുൽ, സൂരജ് എന്നിവരടങ്ങിയ സംഘമാണ് ഡിസെൽഗ്രാഫ്റ്റിങ്എന്ന ശസ്ത്രക്രിയയിലൂടെ ടിന്റുവിന്റെ അസുഖം ഭേദമാക്കിയത്.
മയക്കത്തിൽനിന്നുണർന്ന ടിന്റു ഉച്ചയോടെ ശോഭനയോടൊപ്പം കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *