May 2, 2024

അറുപത്തഞ്ച് വയസ്സിന് മുകളിലുള്ളവര്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ വീട്ടുകാര്‍ക്കെതിരെ നടപടി

0

അറുപത്തഞ്ച് വയസ്സിന് മുകളിലുള്ളവര്‍ അത്യാവശ്യ കാര്യങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങി നടന്നാല്‍ വീട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനായി ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. കോവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രായം കൂടിയവര്‍ ഇറങ്ങി നടക്കുന്നത് അവരുടെ തന്നെ ആരോഗ്യത്തിന് ഭീഷണിയാണ്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകള്‍ കടകളിലും നിരത്തുകളിലും ഇടപഴകുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. പ്രായമായവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച് നല്‍കാനുള്ള ഉത്തരവാദിത്തം മക്കള്‍ക്കുണ്ട്. പ്രായമായവരെ റേഷന്‍ കടകളിലും മറ്റു കടകളിലും അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
തുറന്ന് പ്രവര്‍ത്തിക്കുന്ന കടകളിലും ഹോട്ടലുകളിലും കളക്ടര്‍ പരിശോധന നടത്തി. സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ പിഴ ചുമത്തി. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *