April 27, 2024

എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി

0
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി

എം എസ്  സ്വാമിനാഥന്‍ ഗവേഷണ നിലയം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. കാല്‍ കൊണ്ട് പ്രവര്ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ യന്ത്രം, കൈകള്‍ ശുചിയാക്കാനുള്ള സാനിറ്റൈസര്‍, സോപ്പ്, സോപ്പ് ലായിനി എന്നിവക്ക് പുറമെ മാസ്കുകളും ഗവേഷണ നിലയം ഉണ്ടാക്കി ആളുകള്‍ക്ക് കൊടുക്കുന്നു. സാമൂഹ്യ മാധ്യമങ്ങളെ കേന്ദ്രീകരിച്ചുള്ള വിവിധങ്ങളായ പ്രചാരണ പരിപാടികള്‍, പൊതുവിടങ്ങളില്‍ ബോര്‍ഡുകള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ എന്നിങ്ങനെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവേഷണ നിലയം വിഭാവനം ചെയ്യുന്നതെന്ന് ഡയറക്ടര്‍ ഡോ. വി ഷക്കീല പറഞ്ഞു.

കാല്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ യന്ത്രം ഗവേഷണ നിലയം അനുരൂപപെടുത്തി ഉണ്ടാക്കിയതാണ്. പൊതു സ്ഥലത്തുള്ള സാനിറ്റൈസര്‍ കുപ്പികള്‍ പലര്‍ ഉപയോഗിക്കുന്നതിനാല്‍ ഉണ്ടായേക്കാവുന്ന രോഗ പകര്‍ച്ചയെ നിയന്ത്രിക്കാന്‍ ഈ ഉപകാരത്തിന്‍റെ ഉപയോഗം കൊണ്ട് സാധിക്കും. ഏറ്റവും എളുപ്പത്തില്‍ സാനിറ്റൈസര്‍ കയ്യിലെടുക്കാം എന്നതിന് പുറമെ വൈധ്യുതി ആവശ്യമില്ല എന്നതും, എളുപ്പത്തില്‍ ഉള്ള നിര്മ്മാണവും, ചിലവിലുള്ള കുറവും ഈ യന്ത്രത്തെ മികച്ചതാക്കുന്നു. ജില്ലയിലെ സ്കൂളുകളിലും, സിവില്‍ സ്റ്റേഷനിലും, ആദിവാസി കോളനിയിലും ഇതുവരെ യന്ത്രം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. കൂടുതല്‍ പ്രദേശത്തേക്ക്  ഇവ എത്തിക്കുന്നതിന് ശ്രമിക്കുമെന്നും അതിനു പുറമെ താല്പര്യക്കാര്‍ക്ക്  യത്ര നിര്‍മ്മാണം പരിശീലനം കൊടുക്കുമെന്നും ഡയറക്റ്റര്‍  പറഞ്ഞു.
 
സാനിറ്റൈസറും മാസ്കുകളും 
ജില്ലാ ഭരണകൂടത്തോട് ചേര്‍ന്നുകൊണ്ട് പല സമയത്തായി സാനിറ്റൈസര്‍ ഉം മുഖാവരണങ്ങളും നിര്‍മ്മിച്ചു നല്‍കി. സാനിറ്റൈസര്‍ ഉല്പാദനത്തിനായി ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ ആണ് പിന്തുടര്‍ന്നത്. ഗവേഷണ നിലയത്തില്‍ ഉണ്ടായിരുന്ന വസ്തുക്കള്‍ ജില്ലാഭരണകൂടത്തിന്‍റെ ആവശ്യപ്രകാരമാണ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനായി വിനിയോഗിച്ചത്. മുഖാവരണ നിര്‍മ്മാണത്തിനായി പരിശീലനം നല്‍കിയ സ്ത്രീകളുടെ യൂണിറ്റുകളെ ഉപയോഗപ്പെടുത്തി. ഇത്തരത്തില്‍ നിര്‍മ്മിച്ച മാസ്കുകള്‍ ജില്ലയുടെ വിവിധ പ്രദേശത്തെ ആളുകള്‍ക്ക് നല്‍കി.  ഈ പരിശീലനം കൊണ്ട് സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു അധികവരുമാനം കണ്ടെത്താന്‍ കഴിയുന്നു എന്നത് എടുത്തു പറയേണ്ടുന്ന ഒരു വസ്തുതയാണ്.

ബോധവത്കരണ പരിപാടികള്‍

വിവിധ തലത്തിലുള്ള ബോധവത്കരണ പരിപാടികള്‍ ആണ് ചെയ്യുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു. സന്ദേശ ബോര്‍ഡുകള്‍, വീഡിയോകള്‍, ശബ്ദ ശകലങ്ങള്‍ എന്നിവയിലൂടെ കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ചെയ്തുവരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സമര്‍ത്ഥമായ ഉപയോഗത്താല്‍ കൊറോണ വൈറസിനോട് പൊരുത്തപെട്ടുകൊണ്ടു ജീവിതം മുന്നോട്ട് പോകാന്‍ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് സ്ഥാപനം ചെയ്യുന്നത്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *