April 27, 2024

ബാങ്കിംഗ് നിയമനം – പ്രഖ്യാപിച്ച ഒഴിവുകൾ മുഴുവനായും നികത്തണം – ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ

0
കൽപ്പറ്റ: ബാങ്കിംഗ് മേഖലയിലെ നിയമനങ്ങൾക്കായി 2019 ഡിസംബർ മാസത്തിൽ ഐബിപി,എസ് നടത്തിയ പരീക്ഷഫലം വന്നിരിക്കുന്നു. കേരളത്തിൽ ക്ലറിക്കൽ തസ്തികയിലേക്ക് പ്രഖ്യാപിച്ച ഒഴിവുകൾ 349- ആയിരുന്നു.എന്നാൽ ഫലം വന്നപ്പോൾ 305-ഒഴിവുകൾ മാത്രമേ നികത്തിയതായി കാണുന്നുള്ളു. പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഐബിപി എസ് -ലൂടെ ബാങ്ക് ജോലിക്ക് ശ്രമിക്കുന്നത്.ഇതിൽ മിക്കവരും വിവിധ കോച്ചിംഗ് സെന്ററുകളിൽ വൻ തുക കൊടുത്ത്മാ മാസങ്ങളോളം പരിശീലനം നേടുന്നവരാണ്. പ്രഖ്യാപിക്കപ്പെടുന്ന ഒഴിവുകൾ നികത്തപ്പെടുമെന്ന വിശ്വാസത്തിലാണ് ഇവർ പരീക്ഷക്ക് തയ്യാറെടുക്കുന്നത്. ഓരോ ഉദ്യോഗാർത്ഥിയും' അപേക്ഷ ഫീസിനത്തിൽ 600/- രൂപ ഐ ബി പിഎസ്സിലേക്ക് അടയ്ക്കുന്നുമുണ്ട്. ഈ നിലയിൽ പ്രഖ്യാപിച്ച ഒഴിവുകൾ മുഴുവനായും നികത്താതെ ഉദ്യോഗാർത്ഥികളെ ഐ ബി പി എസ് ആയാലും ബാങ്ക് മാനേജുമെന്റുകൾ ആയാലും ഇത് തിരുത്തണമെന്നും പ്രഖ്യാപിച്ച ഒഴിവുകൾ മുഴുവനായും നികത്തണമെന്നും ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു. 2011 – മുതൽക്കാണ് പൊതുമേഖലാ ബാങ്കുകളിലെ നിയമനങ്ങൾ ഐബിപി എസ് എന്ന സ്ഥാപനത്തെ എൽപ്പിക്കുന്നത്.ആദ്യകാലങ്ങളിൽ ഒഴിവുകൾ എത്രയാണെന്ന് പ്രഖ്യാപിക്കാതെയാണ് പരീക്ഷ നടത്തിയത്.ഇതിനെതിരെ ബാങ്കിംഗ് രംഗത്തെ ട്രേഡ് യൂണിയനുകളും മറ്റ് സാമൂഹ്യ സംഘടനകളും പ്രതിഷേധം ഉയർത്തിയെതിനെ തുടർന്നാണ് ഒഴിവുകൾ മുൻകൂർ പ്രഖ്യാപിക്കുന്ന രീതി നിലവിൽ വന്നത്. ഇപ്പോൾ ഈ സ്ഥാപനത്തെ പ്രഹസനമാക്കിക്കൊണ്ട് മുഴുവൻ ഒഴിവുകളൂം നികത്താതിരിക്കുന്ന നടപടി പ്രതിഷേധാർഹമാണ്.ഈ വിഷയത്തിൽ യുവജനക്ഷേമ വകുപ്പും തൊഴിൽ വകുപ്പും ഇടപെടണമെന്ന് ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *